സര്‍ക്കാര്‍ രൂപീകരണത്തിന് നവാസ്-ഷെരീഫ് ചര്‍ച്ച
ഇസ്ലാമാബാദ്: പാകിസ്‌താനില്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപവത്‌ക്കരിക്കുന്നതിന് പിപിപിയും പാകിസ്‌താന്‍ മുസ്ലീം ലീഗുമായും സംഖ്യത്തിലേര്‍പ്പെടുന്നു.
പിപിപി ഉപാധ്യക്ഷനും മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവുമായ ആസിഫ് അലി സര്‍ദാരിയും നവാസ് ഷെരീഫും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്.
പിപിപി വൈസ് ചെയര്‍മാന്‍ മഖദൂം ഫാഹിം അമീനെ പാക് പ്രധാനമന്ത്രിയാക്കാനും ധാരണയായിട്ടുണ്ട്. കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരു പൊതു അജണ്ടയുടെ അടിസ്ഥാനത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്ന് ചര്‍ച്ചയ്‌ക്കു ശേഷം നടത്തിയ സംയുക്ത പത്ര സമ്മേളനത്തില്‍ ഷെരീഫ് പ്രഖ്യാപിച്ചു.
എന്നാല്‍ പിപിപി-ലീഗ് സംഖ്യത്തിന് പ്രസിഡന്റ് മുഷറഫിന്റെ നീക്കങ്ങള്‍ തടസമായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മുഷറഫ് പിരിച്ചു വിട്ട പാക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇഫ്‌തിഖാര്‍ ചൗധരിയെ പുനര്‍ നിയമിക്കണമെന്ന ഷെരീഫിന്റെ ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് സര്‍ദാരി. ചൗധരിയെ തിരിച്ചെടുത്താല്‍ സര്‍ദാരിക്കെതിരെയുള്ള അഴിമതിക്കേസുകള്‍ വീണ്ടും പൊടി തട്ടിയെടുക്കുമെന്ന മുഷറഫിന്റെ ഭീഷണിയാണ് സര്‍ദാരിയെ വിഷമവൃത്തത്തിലാക്കിയിട്ടുള്ളത്.
പാകിസ്‌താനിലേക്ക് തിരിച്ചു വരുന്നതുമായി ബന്ധപ്പെട്ട് സര്‍ദാരിക്കെതിരെയുള്ള കേസുകള്‍ പിന്‍വലിയ്‌ക്കാന്‍ കൊല്ലപ്പെട്ട ബേനസീര്‍ ഭൂട്ടോയും മുഷറഫും തമ്മില്‍ നേരത്തെ രാഷ്ട്രീയ ധാരണയിലെത്തിയിരുന്നു. ചുരുങ്ങിയത് അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസുകളിലാണ് സര്‍ദാരിക്കെതിരെയുണ്ടായിരുന്നത്.
ചൗധരിയെ തിരിച്ചെടുക്കുന്നതു പോലെയുള്ള നടപടികളുണ്ടായാല്‍ സര്‍ദാരിക്കെതിരയെുള്ള കേസുകള്‍ വീണ്ടും കുത്തിപ്പൊക്കുമെന്ന് മുഷറഫിന്റെ വിശ്വസ്‌തര്‍ പിപിപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ഇതോടെ മുഷറഫിന്റെ അപ്രീതി പിടിച്ചു പറ്റുന്ന നടപടികളില്‍ നിന്ന് തത്‌കാലത്തേക്കെങ്കിലും പിപിപിയും സര്‍ദാരിയും അകന്നു നില്‌ക്കാനാണ് സാധ്യത.












Click it and Unblock the Notifications