കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍: കേരളം നിര്‍ണ്ണായക രേഖകള്‍ സമര്‍പ്പിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കുകയെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാല്‍ തമിഴ്‌നാടുമായി ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരത്തിന്‌ കേരളം തയ്യാറാകുമെന്ന്‌ സംസ്ഥാന ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

നിലവിലുള്ള അണക്കെട്ട്‌ സുരക്ഷിതമാണെന്ന തമിഴ്‌നാടിന്റെ വാദം യാഥാര്‍ത്ഥ്യത്തിന്‌ നിരക്കുന്നതല്ല. ഈ വാദഗതി ഉയര്‍ത്തി തമിഴ്‌നാട്‌ സര്‍ക്കാര്‍ പ്രധാനമന്ത്രിയ്‌ക്ക്‌ കത്ത്‌ നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

നലിവിലു ള്ള അണക്കെട്ട്‌ ഉയര്‍ത്തുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ തെളിയിക്കുന്ന സുപ്രധാന രേഖകള്‍ ശനിയാഴ്‌ച സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന്‌ പ്രേമചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 26ന്‌ മുല്ലെപ്പെരിയാര്‍ കേസ്‌ സുപ്രിം കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്‌.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ അനിവാര്യമാണ്‌. നിലവിലുള്ളത്‌ സുരക്ഷിതമല്ല. പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ്‌ കേരളത്തിന്‌ താല്‌പര്യം. അണക്കെട്ട്‌ സ്ഥിതിചെയ്യുന്നത്‌ ഭൂകമ്പസാധ്യതയുള്ള പ്രദേശത്താണെന്ന്‌ വിദഗ്‌ധര്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്‌.

ഈ അവസ്ഥയില്‍ അണക്കെട്ടിന്റെ ഭിത്തിയുടെ പലഭാഗത്തും ചോര്‍ച്ച കണ്ടെത്തിയതും ആശങ്കയുണ്ടാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ പുതിയ അണക്കെട്ട്‌ ആവശ്യമാണെന്ന്‌ സ്ഥാപിക്കുന്നതിനുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയത്‌- അദ്ദേഹം പറഞ്ഞു.

രാജ്യത്തെ 65 അണക്കെട്ടുകളുടെ എണ്ണം ചൂണ്ടിക്കാട്ടി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ ബലക്ഷയമോ അപകടസാധ്യതയോ ഇല്ലെന്ന്‌ സ്ഥാപിക്കാന്‍ തമിഴ്‌നാട്‌ സുപ്രിം കോടതയില്‍ ശ്രമം നടത്തിയതിന്‌ പിന്നാലെയാണ്‌ കേരളത്തിന്റെ നീക്കം. 65 അണക്കെട്ടുകളില്‍ ഓരോന്നിന്റെയും ചരിത്രവും പ്രത്യേകതകളും തയ്യാറാക്കിയുള്ള സുപ്രധാന തെളിവുകളാണ്‌ കേരളം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചത്‌. തമിഴ്‌നാട്‌ സമര്‍പ്പിച്ച അണക്കെട്ടുകളുടെ പ്രത്യേകതയും മുല്ലപ്പെരിയാറിന്‌ അവയില്‍ നിന്നുള്ള വ്യത്യാസവുമാണ്‌ രേഖകളിലുള്ളത്‌.

അണക്കെട്ടിന്റെ മേഖലയിലുണ്ടായ ഭൂമികുലുക്കങ്ങളുടെ വിവരങ്ങള്‍, അണക്കെട്ട്‌ സംബന്ധിച്ച കരാര്‍ ഉപേക്ഷിച്ചതായി ദിവാന്‍ സിപി രാമസ്വാമി അയ്യരും വൈസ്രോയി മൗണ്ട്‌ ബാറ്റനുമായി നടത്തിയ ചര്‍ച്ചയില്‍ പരാമര്‍ശിച്ചതിന്റെ വിവരങ്ങള്‍, മുല്ലപ്പെരിയാര്‍ അക്കെട്ട്‌ തകര്‍ന്നാലും ഇടുക്കി അണക്കെട്ടില്‍ വെള്ളം തടഞ്ഞുനിര്‍ത്താനാവുമെന്ന കോടതിയുടെ നിരീക്ഷണത്തെ ഖണ്ഡിക്കുന്ന കണക്കുകള്‍ തുടങ്ങിയവയാണ്‌ കേരളം നല്‍കിയിട്ടുള്ളത്‌. റൂര്‍ക്കി, ദില്ലി ഐഐടികളുടെ പഠന റിപ്പോര്‍ട്ടുകളും ഉടനെ നല്‍കുമെന്ന്‌ മന്ത്രി അറിയിച്ചു.

ബന്ധപ്പെട്ടവാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X