Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടിക്കാരെ തേജോവധം ചെയ്യാന്‍ അനുവദിക്കില്ല: പിണറായി

കാഞ്ഞങ്ങാട്‌: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ സിപിഎം വച്ചുപൊറുപ്പിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സിപിഎമ്മുകാര്‍ക്കെതിരെ കോണ്‍ഗ്രസ്‌ നടത്തുന്ന അക്രമങ്ങള്‍ നിര്‍ത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.

ഒരു സിപിഎം നേതാവിനെയും വ്യക്തിപരമായി തേജോവധം ചെയ്യാനും പ്രതിച്ഛായ തകര്‍ക്കാനും പാര്‍ട്ടി അനുവദിക്കില്ല. ഏതാനും മാസങ്ങളായി തുടരുന്ന അക്രമങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌ കോണ്‍ഗ്രസാണ്‌.

സിപിഎം നേതാക്കളുടെ പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടിയാണ്‌ കോണ്‍ഗ്രസ്‌ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്‌. ഉദുമ എംല്‍എ കെവി കുഞ്ഞിരാമനെതിരെ യുഡിഎഫ്‌ നേതാക്കള്‍ നടത്തുന്ന പ്രചരണം കരുതിക്കൂട്ടിയുള്ളതാണ്‌- പിണറായി ആരോപിച്ചു.

ന്യൂനപക്ഷവിഭാഗങ്ങള്‍ക്കുവേണ്ടിയാണ്‌ നിലകൊള്ളുന്നതെന്ന്‌ രണ്ടരവര്‍ഷത്തെ ഭരണം കൊണ്ട്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ തെളിയിച്ചുകഴിഞ്ഞു. സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളില്‍ നിന്നും ഇക്കാര്യങ്ങള്‍ വ്യക്തമാണ്‌.

സര്‍ക്കാര്‍ കൊണ്ടുവരുന്ന എല്ലാ പുരോഗമന പദ്ധതികളെയും എതിര്‍ക്കുന്ന നിലപാടാണ്‌ യുഡിഎഫ്‌ കൈക്കൊള്ളുന്നത്‌. ഇത്‌ സംസ്ഥനത്തേയ്‌ക്ക്‌ വരുന്ന നിക്ഷേപങ്ങളെ ഇല്ലാതാക്കും. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളെയെല്ലാം യുഡിഎഫ്‌ അട്ടിമറിയ്‌ക്കാന്‍ ശ്രമിക്കുകയാണ്‌. സര്‍ക്കാറിനെതിരെ ജനങ്ങളെ തിരിച്ചുവിടാനുള്ള യുഡിഎഫിന്റെ ശ്രമങ്ങള്‍ വിലപ്പോകില്ല- അദ്ദേഹം പറഞ്ഞു.

എന്‍എസ്‌എസിന്റെ കാര്യത്തില്‍ എംഇഎസ്‌ സ്വീകരിച്ചത്‌ ശരിയായ നിലപാടാണെന്ന്‌ പിണറായി അഭിപ്രായപ്പെട്ടു. സിപിഎമ്മിന്‌ അന്ത്യകൂദാശ നല്‍കണമെന്ന്‌ പറഞ്ഞ ചില പുരോഹിതര്‍ക്ക്‌ മാര്‍ വര്‍ക്കി വിതയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട്‌ പാലക്കുന്നില്‍ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+