Get Updates
Get notified of breaking news, exclusive insights, and must-see stories!

60,000കോടിയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും

ദില്ലി: കടക്കെണിയിലായ കര്‍ഷകര്‍ക്ക്‌ പുതുജീവന്‍ പകരുന്ന കാര്‍ഷിക കടാശ്വാസപദ്ധതികളുടെ പ്രഖ്യാപനവുമായി ധനമന്ത്രി പി ചിദംബരം യുപിഎ സര്‍ക്കാറിന്റെ അവസാനത്തെ ബജറ്റ്‌ ലോക്‌സഭയില്‍ അവതരിപ്പിച്ചു.

പദ്ധതി പ്രകാരം തിരിച്ചുകിട്ടാത്ത 60,000 കോടി രൂപയുടെ കാര്‍ഷികവായ്‌പകള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചു. രണ്ട്‌ ഹെക്ടര്‍ ഭൂമിയുള്ള കര്‍ഷകരുടെ കടങ്ങള്‍ മുഴുവനും എഴുതിത്തള്ളാനാണ്‌ തീരുമാനം.

സര്‍ക്കാര്‍ ബാങ്കുകളില്‍ നിന്നും വായ്‌പയെടുത്ത്‌ തിരിച്ചടയ്‌ക്കാത്തവര്‍ക്കാണിത്‌ ആശ്വാസമേകുക. 2007 മാര്‍ച്ച്‌ 1വരെയുള്ള കടങ്ങളാണ്‌ പദ്ധതി പ്രകാരം എഴുതിത്തള്ളുക. 2008 ജുണില്‍ ഇതിനുള്ള നടപടി പൂര്‍ത്തിയാകും.

കഴിഞ്ഞ സാമ്പത്തിക്‌ വര്‍ഷം സേവനമേഖലയിലും ഉല്‍പാദനമേഖലയിലുമാണ്‌ കൂടുതല്‍ വളര്‍ച്ചാ നിരക്ക്‌ രേഖപ്പെടുത്തിയതെന്ന മുഖവുരയോടെയാണ്‌ ചിദംബരം ബജറ്റ്‌ അവതരിപ്പിക്കാന്‍ തുടങ്ങിയത്‌. ഏറ്റവും തളര്‍ച്ചയനുഭവപ്പെട്ട കാര്‍ഷിക മേഖലയില്‍ വളര്‍ച്ചാ നിരക്ക്‌ വെറും 2.6 ശതമാനം മാത്രമാണ്‌.

ശരാശരി വളര്‍ച്ചാ നിരക്ക്‌ എട്ട്‌ ശതമാനമായി നിലനിര്‍ത്താന്‍ കഴിഞ്ഞത്‌ ആശ്വാസകരമാണ്‌. ഈ വര്‍ഷം 8.8 ശതമാനം വളര്‍ച്ചാ നിരക്ക്‌ കൊണ്ടുവരാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ- മന്ത്രി പറഞ്ഞു.

നാണ്യവിളകളായ തേങ്ങ, കശുവണ്ടി, കുരുമുളക്‌ എന്നിവയുടെ കൃഷിയ്‌ക്കും അഭിവൃദ്ധിയ്‌ക്കും വേണ്ടി 1,100 കോടിയുടെ പദ്ധതി നടപ്പാക്കും.

തിരുവനന്തപുരത്ത്‌ ഇന്ത്യന്‍ ഇന്‍സ്റ്റ്‌റ്റിയൂട്ട്‌ ഓഫ്‌ സയന്‍സ്‌ ആന്റ്‌ റിസര്‍ച്ച്‌(ഐഐഎസ്‌ സിഇആര്‍) ഈവര്‍ഷം തുടങ്ങും. തോട്ടവിള മേഖലയില്‍ തിരുവനന്തപുരത്ത്‌ പഠനകേന്ദ്രം തുടങ്ങാന്‍ അഞ്ചു കോടി രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+