കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷ്യക്ഷാമത്തിന് സാധ്യതയെന്ന് സാന്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യ, നാണ്യവിളകളുടെ കൃഷിയിടങ്ങള്‍ ക്രമേണ കുറഞ്ഞുവരുന്നതായി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. നെല്ലൊഴികെയുള്ളവയുടെ ഉല്പാദനവും കുറഞ്ഞു വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്കിലും നാമമാത്ര വര്‍ധനയേ രേഖപ്പെടുത്തിയിട്ടുള്ളു. മുന്‍ വര്‍ഷം എട്ട് ശതമാനമായിരുന്ന വളര്‍ച്ചാ നിരക്ക് ഇക്കുറി 8.1 ശതമാനമായി. റവന്യൂ കമ്മിയും ധനക്കമ്മിയും കുറഞ്ഞുവെന്നാണ് 2006_07 ലെ സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നത്. റവന്യൂ കമ്മി 2637.94 കോടിയും ധനകമ്മി 3921.87 കോടിയുമാണ്. എന്നാല്‍ ഇത് രണ്ടും യഥാക്രമം 5251.16 കോടിയായും 7425.21 കോടിയായും അടുത്ത വര്‍ഷം വര്‍ധിക്കുമെന്ന് സാമ്പത്തിക സര്‍വേ മുന്നറിയിപ്പ് നല്‍കുന്നു.

റവന്യൂ വരുമാനത്തിലും വര്‍ധനയുണ്ടെങ്കിലും റവന്യൂ ചെലവുമായി തട്ടിച്ചു നോക്കുമ്പോള്‍ വരുമാനത്തിലെ വര്‍ധനയുടെ തോത് പിന്നാക്കം നില്‍ക്കുകയാണ്. സംസ്ഥാനത്തിന്റെ പ്രാഥമിക കമ്മി മിച്ചമായതാണ് മറ്റൊരു പ്രത്യേകത. ഈ വിഭാഗത്തില്‍ 367.83 കോടി മിച്ചമാണ്. എന്നാല്‍ ഇതും അടുത്ത വര്‍ഷം ഉയര്‍ന്ന് 2646.9 കോടിയാകുമെന്ന മുന്നറിയിപ്പും സര്‍വേ നല്‍കുന്നു.

സംസ്ഥാനത്തിന്റെ പൊതുകടം 2005_06 ല്‍ 45929.05 കോടിയായിരുന്നത് 2006_07 ല്‍ 49875.18 കോടിയായി ഉയര്‍ന്നു. 2007_08 ല്‍ ഇത് 57138.71 കോടിയായി ഉയരുമെന്നാണ് പ്രതീക്ഷ. കടത്തിന്റെ വളര്‍ച്ചാ നിരക്ക് 9.67 ല്‍ നിന്ന് 8.59 ശതമാനമായി കുറഞ്ഞു. ഇത് അടുത്ത വര്‍ഷം 14.56 ശതമാനമായി വര്‍ധിക്കും.

ഇന്ത്യയിലാകെത്തന്നെയും ഉപഭോക്തൃ സംസ്ഥാനമായതിനാല്‍ കേരളത്തില്‍ പ്രത്യേകിച്ചും ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന് സാമ്പത്തിക സര്‍വേ മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തെ ഭക്ഷ്യശേഖരം 16.62 ദശലക്ഷം ടണ്‍ മാത്രമാണ്. ഇതാകട്ടെ 10 വര്‍ഷം മുമ്പത്തെ സ്ഥിതിയില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് നെല്ലിന്റെ കൃഷിയിടം 27,5742 ഹെക്ടറില്‍ നിന്ന് 26,3529 ഹെക്ടറിലേയ്ക്ക് ചുരുങ്ങി. എന്നാല്‍ നെല്ലിന്റെ ഉല്പാദനക്ഷമത 62,9987 മെട്രിക് ടണ്ണില്‍ നിന്ന് 64,1577 മെട്രിക് ടണ്ണായി ഉയര്‍ന്നു. തെങ്ങിന്റെ കൃഷിയിടം 897833 ഹെക്ടറില്‍ നിന്ന് 870939 ഹെക്ടറായി കുറഞ്ഞിട്ടുണ്ട്. ഇതേ സമയം റബ്ബറിന്റെ കൃഷിയിടം 494400 ഹെക്ടറില്‍ നിന്ന് 502240 ഹെക്ടറായി വര്‍ധിച്ചു.

റവന്യൂ വരുമാനം 21445.76 കോടിയാണ്. മൊത്ത റവന്യൂ വരുമാനത്തില്‍ 3259.14 കോടി രൂപയുടെ വര്‍ധനയാണുള്ളത്. എല്ലാത്തരം നികുതി വരുമാനത്തിലും വര്‍ധനയുണ്ട്. ആകെ നികുതിവരുമാനം 11941.82 കോടി രൂപയാണ്. ഇതില്‍ 8563.31 കോടി (71.71 ശതമാനം) വില്പന നികുതിയാണ്.

1519.93 കോടി രജിസ്ട്രേഷന്‍ സ്റ്റാമ്പ് ഡ്യൂട്ടിയിലെ വിഹിതമാണ്. സ്റ്റാന്പ് രജിസ്ട്രേഷന്‍ വരുമാനത്തില്‍ 38 ശതമാനവും വില്പന നികുതിയില്‍ 21.6 ശതമാനവുമാണ് വര്‍ധന. ആഭ്യന്തര മൊത്ത വരുമാനത്തില്‍ നികുതി വരുമാനം കേരളത്തില്‍ 11 ശതമാനമായി നില്‍ക്കുമ്പോള്‍ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത് വളരെ കൂടുതലാണ്.

കേന്ദ്ര വിഹിതത്തിലും കേരളം പിന്നിലാണ് 3.04 ശതമാനം മാത്രമാണ് കേന്ദ്രവിഹിതമായി ലഭിക്കുന്നത്. റവന്യൂ വരുമാനത്തില്‍ 12.17 ശതമാനമാണ് വര്‍ധന. റവന്യൂ ചെലവില്‍ 13.74 ശതമാനം. റവന്യൂ ചെലവില്‍ 2400.80 കോടിയുടെ വര്‍ധനയാണ് മുന്‍വര്‍ഷമുണ്ടായത്. ഇതില്‍ 44.58 ശതമാനം വികസന പ്രവര്‍ത്തനങ്ങള്‍ക്കും 55.42 ശതമാനം വികസനേതര പ്രവര്‍ത്തനങ്ങള്‍ക്കുമായി ചെലവിട്ടു.

പലിശ, പെന്‍ഷന്‍, ശംബളം എന്നിവയ്ക്കായി റവന്യൂ വരുമാനത്തിന്റെ 77.7 ശതമാനവും ചെലവിടേണ്ടി വരുന്നു. പലിശയിനത്തില്‍ 10.28 , പെന്‍ഷന് 15.15, ശംബളത്തിന് 18.54 ശതമാനം വീതം വര്‍ധനയുണ്ടായി. ആളോഹരി കടവും കേരളത്തിലാണ് കൂടുതല്‍. 2005_ലെ കണക്കുപ്രകാരം തന്നെയിത് 12681 രൂപയാണ്. റവന്യൂ കമ്മിയും ധനകമ്മിയും ആഭ്യന്തര മൊത്ത ഉല്പാദനവുമായി തട്ടിച്ചുനോക്കുമ്പോള്‍ ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിരക്കാണ് കേരളത്തിലെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X