Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരകേരളത്തിന് വികസന പാക്കേജ്

തിരുവനന്തപുരം: കോഴിക്കോട് മുതല് മഞ്ചേശ്വരം വരെയുള്ള ഉത്തരകേളത്തിന്റെ പിന്നാക്കാവസ്ഥയും വികസനസാധ്യതയും കണക്കിലെടുത്ത് ഒരു പ്രത്യേക പാക്കേജിന് രൂപം നല്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

കണ്ണൂര് വിമാനത്താവളം, പെട്രോളിയം കോംപ്ലക്സ്, വ്യവസായ പാര്ക് തുടങ്ങി ഭീമമായ മുതല് മുടക്ക് വേണ്ടിവരുന്ന പദ്ധതികളാണ് ഇതില് ഏറെയും. ഇവ സ്വകാര്യ നിക്ഷേപത്തെ ആസ്പദമാക്കിയായിരിക്കും നടപ്പാക്കുക.

പശ്ചാത്തല സൌകര്യങ്ങള് വികസിപ്പിക്കുന്നതിന് വലിയ തോതിലുള്ള മുതല് മുടക്ക് ആവശ്യമാണ്. ബജറ്റില് നിന്നും പൂര്ണ്ണമായും ഇതിനുള്ള പണം കണ്ടെത്താന് കഴിയില്ല. ഇതിനുള്ള വിഭവ സ്രോതസ്സുകള് കണ്ടെത്തണം- അദ്ദേഹം പറഞ്ഞു.

കണ്ണൂര്, കരിപ്പൂര് വിമാനത്താവളങ്ങള്ക്ക് ആവശ്യമായ സ്ഥലമെടുപ്പ് സമയബന്ധിതമായി നടത്തുന്നതാണ്. കോഴിക്കോട് തയ്യാറാക്കിയിട്ടുള്ള സിറ്റി ഇംപ്രൂവ് മെന്റ് പ്ലാനിന് ആവശ്യമായ സ്ഥലമെടുപ്പും ഊര്ജ്ജിതമായി തുടങ്ങും. ഇതിനായി 20 കോടി രൂപ വകയിരുത്തും.

കേരളപ്പിറവി ദിനത്തില് രാഷ്ട്രപതി ഉത്ഘാടനം ചെയ്ത മാലിന്യ മുക്ത കേരളം പരിപാടിയുടെ നടത്തിപ്പിനായി 4.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഏപ്രില്-മെയ് മാസങ്ങളിലായി ജനപങ്കാളിത്തത്തോടെയുള്ള ശുചിത്വ കാംപെയിന് നടത്തണമെന്ന് സര്ക്കാര് ഉദ്ദേശിക്കുന്നുണ്ട്.

ബജറ്റ് വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+