പൈലറ്റ് സ്കീമിന് ഒരു കോടി സര്ക്കാര് വിഹിതമായി വകയിരുത്തി
തിരുവനന്തപുരം: കര്ഷകര്ക്കുള്ള ക്ഷേമനിധി 2008ല് രൂപീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. പൈലറ്റ് സ്കീം നടപ്പാക്കുന്നതിനായി സര്ക്കാര് വിഹിതമായ 1കോടിരൂപ വകയിരുത്തിയതായും അദ്ദേഹം അറിയിച്ചു.
കിസാന് ശ്രീ പദ്ധതി 2008ല് വിപുലപ്പെടുത്തും. കര്ഷികോല്പാദനം വര്ധിപ്പിക്കുന്നതിനൊപ്പം കര്ഷക ക്ഷേമത്തിലും ശ്രദ്ധപതിപ്പിക്കുകയെന്നതാണ് സര്ക്കാര് നയമെന്ന് മന്ത്രി പറഞ്ഞു. കൃഷിയ്ക്കും അനുബന്ധമേഖലയ്ക്കും 365കോടി രൂപയാണ് പദ്ധതിയില് വകയിരിത്തിയിരിക്കുന്നത്. ഇതില് രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ വിഹിതം പെടുന്നില്ല.
പ്ലാനിംഗ് കമ്മീഷനുമായുള്ള ചര്ച്ചയുടെ അടിസ്ഥാനത്തില് ഈ ഇനത്തില് 150കോടി രൂപയെങ്കിലും ലഭിക്കുമെന്നാണ് സര്ക്കാര് കണക്കൂകൂട്ടുന്നത്. ഇതിന് പുറമെയാണ് 765 കോടി രൂപയുടെ വിദര്ഭ പാക്കേജും 1840 കോടിരൂപയുടെ കുട്ടനാടിനുള്ള സ്വാമിനാഥന് കമ്മീഷന് പാക്കേജും. ഇവയില് നിന്നും എത്രതുക 2008-09കാലയളവില് ലഭിക്കുമെന്ന് ഉറപ്പായിട്ടില്ല. കേന്ദ്രസര്ക്കാര് പണം അനുവദിക്കുന്ന മുറയ്ക്ക് ആവശ്യമായ സംസ്ഥാന വിഹിതം അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ബജറ്റ് വാര്‍ത്തകള്‍












Click it and Unblock the Notifications