ക്ഷേത്രങ്ങളില്‍ ഭക്തി നിര്‍ഭരമായ ശിവരാത്രിയാഘോഷം
ആലുവ: സംസ്ഥാനത്തെ വിവിധ ശിവ ക്ഷേത്രങ്ങളില്‍ ഭക്തിനിര്‍ഭരമായി ശിവരാത്രിയോഘോഷിച്ചു.
രാവിലെ മുതല്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെല്ലാം നല്ല ഭക്ത ജനത്തിരക്കനുഭവപ്പെട്ടിരുന്നു. ശിവരാത്രിയാഘോഷത്തിനോടനുബന്ധിച്ച് പിതൃമോക്ഷത്തിനായി ബലിതര്‍പ്പണം നടത്താന്‍ പതിനായിരങ്ങളാണ് ആലുവ മണപ്പുറത്തെത്തിയത്.
സാധാരണ ഗതിയില്‍ അര്‍ദ്ധരാത്രിയോടെയാണ് തര്‍പ്പണത്തിനുള്ള ചടങ്ങുകള്‍ ആരംഭിയ്‌ക്കേണ്ടതെങ്കിലും വന്‍ ജനത്തിരക്കു മൂലം രാത്രി എട്ടു മണിയോടെ തന്നെ ഇവിടെ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ആലുവ മണപ്പുറത്ത് 300 ഓളം ബലിത്തറകള്‍ ഒരുക്കിയിരുന്നു. കൂടാതെ ശ്രീനാരായണ ധര്‍മ്മ സംഘത്തിന്റെ നേതൃത്വത്തില്‍ ആലുവ അദ്വൈതാശ്രമത്തില്‍ ഒരേ സമയം രണ്ടായിരം പേര്‍ക്ക് തര്‍പ്പണത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
വന്‍ തിരക്ക് പ്രമാണിച്ച് കെഎസ്‌ആര്‍ടിസി, സ്വകാര്യ ബസുകള്‍ തുടങ്ങിയവ ആലുവയിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഭക്ത ജനത്തിരക്കു മൂലം ആലുവയിലും വന്‍ ഗതാഗതക്കുരുക്ക് ഇന്നലെ അനുഭവപ്പെട്ടിരുന്നു.
വ്യഴാഴ്ച ഉച്ച വരെ ബലി തര്‍പ്പണം നീണ്ടു നില്‌ക്കും. ശിവരാത്രിയോടനുബന്ധിച്ച് ഭക്ത ജനങ്ങള്‍ക്ക് മണപ്പുറത്തേക്ക് പെരിയാറിനു കുറുകെ നിര്‍മിച്ച താത്‌കാലിക പാലത്തിന്റെ ഉദ്‌ഘാടനം എ.എം യൂസഫ് എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications