Get Updates
Get notified of breaking news, exclusive insights, and must-see stories!

വെളിയത്തിന്‌ സുധാകരന്റെ സര്‍ട്ടിഫിക്കറ്റ്‌ ആവശ്യമില്ല: സിപിഐ

തൃശൂര്‍: സിപിഐ സംസ്ഥാന സെക്രട്ടരി വെളിയം ഭാര്‍ഗവന്‌ മന്ത്രി ജി സുധാകരന്റെ സര്‍ട്ടിഫിക്കറ്റ്‌ ആവശ്യമില്ലെന്നും വെളിയം കമ്യൂണിസ്റ്റല്ലെന്ന പ്രസ്‌താവന സുധാകരന്‍ പിന്‍വലിക്കണമെന്നും സിപിഐ നേതാവ്‌ സി.എന്‍ ചന്ദ്രന്‍.

സുധാകരന്റെ പ്രസ്‌താവനയെക്കുറിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനും നിലപാട്‌ വ്യക്തമാക്കണം. വെളിയം കമ്യൂണിസ്റ്റാണെന്ന്‌ സുധാകരന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കേണ്ട ആവശ്യമില്ല. സുധാകരന്‍ ഇടതുമുന്നി വിരുദ്ധരുടെ കൈക്കോടാലി ആവുകയാണ്‌.

സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പല മന്ത്രിമാരെക്കുറിച്ചും വിമര്‍ശനമുണ്ടായി. എന്നാല്‍ സുധാകരനെക്കുറിച്ച്‌ വെളിയം പറഞ്ഞുവെന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്‌, അവ മാധ്യമസൃഷ്ടി മാത്രമാണ്‌. ഇത്തരം വാര്‍ത്തകളോട്‌ പ്രതികരിക്കുന്ന സുധാകരന്‍ കാള പെറ്റെന്ന്‌ കേട്ട്‌ കയറെടുക്കുകയാണ്‌- ചന്ദ്രന്‍ പറഞ്ഞു.

സുധാകരന്‍ വളരെ ആലോചിച്ച്‌ വേണം സംസാരിക്കാന്‍. ഇരിക്കുന്ന കൊമ്പ്‌ മുറിക്കരുത്‌. ആറര പതിറ്റാണ്ട്‌ കാലത്തെ പൊതുപ്രവര്‍ത്തന പരിചയമുള്ളയാളാണ്‌ വെളിയം. പൊതുപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഭീകര മര്‍ദ്ദനമേറ്റ വെളിയം 54 കൊല്ലമായി ബെല്‍റ്റിന്റെ സഹായത്തോടയാണ്‌ നടക്കുന്നത്‌.

രാഷ്ട്രീയ എതിരാളികള്‍ പോലും വെളിയത്തിനെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ധൈര്യപ്പെടില്ല. മന്ത്രിയയതുകൊണ്ട്‌ ആരെയും എന്തും പറയാന്‍ ലൈസന്‍സായെന്ന്‌ സുധാകരന്‍ കരുതരുത്‌- ചന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു. സുധാരന്റെ പ്രസ്‌താവനയില്‍ സിപിഐയ്‌ക്കുള്ള പ്രതിഷേധം ഇടതുമുന്നണിയില്‍ ഉന്നയിക്കുമെന്നും ചന്ദ്രന്‍ അറിയിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+