Get Updates
Get notified of breaking news, exclusive insights, and must-see stories!

എച്ച്‌എംടി ഭൂമി വല്‍പനയില്‍ പങ്കില്ലെന്ന്‌ സര്‍ക്കാര്‍

കൊച്ചി: എച്ച്‌എംടിയുടെ 70 ഏക്കര്‍ ഭൂമി വിറ്റതില്‍ സര്‍ക്കാറിനോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ പങ്കൊന്നുമില്ലെന്ന്‌ റവന്യൂ വകുപ്പ്‌ ഹൈക്കോടതിയെ അറിയിച്ചു.

മന്ത്രിമാര്‍ പങ്കെടുത്ത വിവാദയോഗത്തിന്‌ ആറ്‌ മാസം മുമ്പുതന്നെ ഭൂമി ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സിന്‌ വിറ്റുകഴിഞ്ഞു. ഈ വില്‍പ്പനയ്‌ക്ക്‌ സര്‍ക്കാറിന്റെ അനുമതി തേടാനുള്ള ബാധ്യത എച്ച്‌എംടിയ്‌ക്ക്‌ ഇല്ലെന്നും റവന്യൂ വകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറി എ.കെ ശശിധരന്‍ നായര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ പറഞ്ഞു.

കളമശേരിയിലെ എച്ച്‌എംടി ഭൂമിയിടപാട്‌ സംബന്ധിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട്‌ പാലക്കാട്‌ സ്വദേശി ഗോകുല്‍പ്രസാദ്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണിത്‌. എച്ച്‌എംടി ഇടപാടിനെ ചോദ്യം ചെയ്‌ത ഹര്‍ജികള്‍ തിങ്കളാഴ്‌ചയാണ്‌ കോടതിയുടെ പരിഗണനയ്‌ക്ക്‌ വരുന്നത്‌.

2000 ജൂലായ്‌ 4ന്‌ സ്ഥലം കൈമാറ്റാവകാശത്തോടെ സര്‍ക്കാര്‍ എച്ച്‌എംടിയ്‌ക്ക്‌ നല്‍കിയതാണ്‌. ഇതില്‍നിന്നും ഭൂപരിഷ്‌കരണ നിയമനുസരിച്ച്‌ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി എടുത്തപ്പോള്‍ പ്രശ്‌നം കോടതിയിലെത്തി. എന്നാല്‍ പിന്നീട്‌ കോടതിയ്‌ക്ക്‌ പുറത്ത്‌ ഒത്തുതീര്‍പ്പായതോടെ എച്ച്‌എംടി ഹര്‍ജി പിന്‍വലിച്ചു.

ഒത്തുതീര്‍പ്പ്‌ വ്യവസ്ഥയനുസരിച്ച്‌ എച്ച്‌എംടിയ്‌ക്ക്‌ പൂര്‍ണ അവകാശത്തോടുകൂടി നല്‍കിയ 100 ഏക്കര്‍ ഭൂമിയില്‍ നിന്നാണ്‌ 70 ഏക്കര്‍ വില്‍പന നടത്തിയിട്ടുള്ളത്‌. ഈ സ്ഥലം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബയോടെക്‌നോളജി പദ്ധതിയ്‌ക്ക്‌ വിനിയോഗിക്കാനുള്ള പദ്ധതി ബ്ലൂസ്റ്റാര്‍ മുഖ്യമന്ത്രിയ്‌ക്ക്‌ നല്‍കിയിരുന്നു. 25,000 മുതല്‍30,000 പേര്‍ക്ക്‌ വരെ ജോലി ലഭ്യമാകുന്നതാവും ഈ പദ്ധതി എന്നാണ്‌ അറിയിച്ചിരുന്നതെന്നും സത്യവാങ്‌മൂലത്തില്‍ പറയുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+