ആണവക്കരാര്‍: നിര്‍ണായക യോഗം 17ന്
ദില്ലി: ആണവക്കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇടത്-യുപിഎ യോഗം മാര്‍ച്ച് 17ന് ചേരും.
ആണവക്കരാറിനോടുള്ള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം ഇടതു പാര്‍ട്ടികള്‍ സര്‍ക്കാരിന് അന്ത്യശാസനം നല്‌കിയിരുന്നു. ഇതോടെ 17ന് നടക്കുന്ന യോഗം യുപിഎ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന ഒന്നായി മാറിയേക്കാം.
അന്താരാഷ്ട്ര ആണവ ഏജന്‍സിയുമായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെത്തിയെന്നും കരട് കരാറിന് രൂപം നല്‌കുകയാണെന്നും വിദേശ കാര്യ മന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ പ്രസ്‌താവന നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇടതു പാര്‍ട്ടികള്‍ തങ്ങളുടെ നിലപാടുകള്‍ കര്‍ക്കശമാക്കിയിരിക്കുന്നത്.
17ന് നടക്കുന്ന യോഗത്തില്‍ സര്‍ക്കാര്‍ ആണവ ഏജന്‍സിയുമായി നടത്തിക്കൊണ്ടിരിയ്‌ക്കുന്ന ചര്‍ച്ചകളുടെ പുരോഗതി ഇടതു കക്ഷികളെ അറിയിക്കും. ഇതിനിടെ കോണ്‍ഗ്രസ് പാര്‍ലമെന്ററി സമിതിയുടെ യോഗം ചൊവ്വാഴ്‌ച ചേരുന്നുണ്ട്.
കരാറിനെപ്പറ്റിയും ഇടതു കക്ഷികളുടെ അന്ത്യശാസനത്തെപ്പറ്റിയും പാര്‍ട്ടി നിലപാട് പ്രസിഡന്റ് സോണിയ ഗാന്ധി യോഗത്തില്‍ വിശദീകരിച്ചേക്കും.
ഇടതു കക്ഷികളുടെ സമ്മര്‍ദ്ദത്തിന് അതെപടി വഴങ്ങേണ്ട നിലപാടായിരിക്കും കോണ്‍ഗ്രസ് യോഗത്തില്‍ സ്വീകരിയ്‌ക്കാന്‍ സാധ്യതയെന്നറിയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications