Get Updates
Get notified of breaking news, exclusive insights, and must-see stories!

അസിസ്റ്റന്‍റ് സെക്രട്ടറിമാരായി ഇസ്മയിലും ചന്ദ്രനും തുടരും

തിരുവനന്തപുരം: സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായി കെ.ഇ ഇസ്മയിലും സി.എന്‍ ചന്ദ്രനും തുടരും. ശനിയാഴ്ച സമാപിച്ച പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗമാണ് ഈ തീരുമാനമെടുത്തത്.

ഇ. ചന്ദ്രശേഖരനാണ് ഖജാന്‍ജി. സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് എന്നിവയിലെ അംഗങ്ങളെയും നിശ്ചയിച്ചിട്ടുണ്ട്. വെളിയം ഭാര്‍ഗവനെ സെക്രട്ടറിയായി സംസ്ഥാന സമ്മേളനം നേരത്തേ തിരഞ്ഞെടുത്തിരുന്നു.

സംസ്ഥാന ഭാരവാഹികളെ നിശ്ചയിക്കുന്നതിനെച്ചൊല്ലി സെക്രട്ടേറിയറ്റില്‍ തര്‍ക്കമുണ്ടായി. അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തേക്ക് സത്യന്‍ മൊകേരിയുടെ പേര് പന്ന്യന്‍ രവീന്ദ്രന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍, സ്ഥാനമേറ്റെടുക്കാന്‍ മൊകേരി വിമുഖത പ്രകടിപ്പിക്കുകയാണുണ്ടായത്.

ഇതിനോട് വ്യത്യസ്താഭിപ്രായമുണ്ടെന്നു പറഞ്ഞ കാനം രാജേന്ദ്രന്‍ അസിസ്റ്റന്റ് സെക്രട്ടറിയായി പന്ന്യന്‍ രവീന്ദ്രന്റെ പേര് നിര്‍ദ്ദേശിച്ചു. പന്ന്യന്‍ മതിയെന്ന നിലപാടാണ് മന്ത്രി സി.ദിവാകരനും സ്വീകരിച്ചത്.

നിലവിലുള്ള ഭാരവാഹികളെ ഒഴിവാക്കരുതെന്ന നിര്‍ദ്ദേശം കെ.ആര്‍. ചന്ദ്രമോഹനന്‍ മുന്നോട്ടുവെച്ചു. ഇസ്മയിലിനെതിരെ രണ്ടുദിവസമായി പത്രങ്ങളിലൂടെ ആസൂത്രിത പ്രചാരവേല നടക്കുന്നുണ്ടെന്ന് ആരോപിച്ച അദ്ദേഹം പുതിയ ഭാരവാഹികള്‍ വന്നാല്‍ വാര്‍ത്ത ശരിയാണെന്നു വരുമെന്നും പറഞ്ഞു. തനിക്കെതിരായി സംഘടിത പ്രചാരം നടക്കുന്നുണ്ടെന്ന് ഇസ്മയിലും പരാതിപ്പെട്ടു.

അപ്പോള്‍ ചര്‍ച്ചയിലിടപെട്ട വെളിയം, ചന്ദ്രമോഹനന്‍ പറഞ്ഞതു ശരിയാണെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. അതിനാല്‍ നിലവിലുള്ള സ്ഥിതി തുടരുന്നതാണ് നല്ലതെന്നും അദ്ദേഹം വിലയിരുത്തി.

ഇതെത്തുടര്‍ന്ന് ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ വെളിയം, സി.കെ.ചന്ദ്രപ്പന്‍, പന്ന്യന്‍ എന്നിവര്‍ കൂടിയാലോചിച്ച് ഇപ്പോഴത്തെ ഭാരവാഹികള്‍ തുടരണമെന്ന അഭിപ്രായത്തിലെത്തി. അതോടെ നേതൃനിരയില്‍ മാറ്റം വേണ്ടെന്ന നിലപാടിലേക്ക് സെക്രട്ടേറിയറ്റും എത്തി.

സെക്രട്ടേറിയറ്റിനു ശേഷം ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലും അസിസ്റ്റന്റ് സെക്രട്ടറിമാരെ മാറ്റണമെന്ന ആവശ്യമുണ്ടായി. രണ്ടു മന്ത്രിമാരും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള പ്രമുഖ നേതാക്കളുമാണ് ഈ ആവശ്യമുന്നയിച്ചത്.

ഭാരവാഹികള്‍ തുടരണമെന്നാണ് സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുള്ളതെന്ന് വെളിയം പറഞ്ഞു. വെളിയത്തിന്റെ അഭിപ്രായം അവിടെയും അംഗീകരിക്കപ്പെട്ടു. സെക്രട്ടറിയുടെ നിലപാടുകള്‍ക്ക് ചന്ദ്രപ്പന്റെയും പിന്തുണയുണ്ടായിരുന്നു. സംസ്ഥാന കൌണ്‍സില്‍ യോഗത്തില്‍ ഭാരവാഹികളെ സംബന്ധിച്ച് ഒരു തര്‍ക്കവുമുണ്ടായില്ല.

ഒന്‍പതംഗ സെക്രട്ടേറിയറ്റില്‍ വെളിയം, ഇസ്മയില്‍, ചന്ദ്രന്‍, ചന്ദ്രശേഖരന്‍ എന്നിവര്‍ക്കു പുറമേ കെ.ആര്‍.ചന്ദ്രമോഹനന്‍, കാനം രാജേന്ദ്രന്‍, സത്യന്‍ മൊകേരി, ടി. പുരുഷോത്തമന്‍, സി.ദിവാകരന്‍ എന്നിവരാണുള്ളത്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+