Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന്‌ മാസത്തിനുള്ളില്‍ 12 പേരെ കൊന്ന 16 കാരന്‍ പിടിയില്‍

This Brazilian 16-year-old says he killed 12 people in three months, police say.സാവോപോളോ: മൂന്ന്‌ മാസത്തിനുള്ളില്‍ 12 പേരെ കൊന്ന 16 കാരന്‍ ബ്രസിലില്‍ പിടിയിലായി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ്‌ പുറത്തു വിട്ടിട്ടില്ല.

ഏതെങ്കിലും തരത്തിലുള്ള പ്രതികാരമല്ല കൊലകള്‍ക്കു പിന്നിലെന്ന്‌ പോലീസ്‌ പറഞ്ഞു. പലരെയും നിസാര കാര്യങ്ങള്‍ക്കാണ്‌ അവന്‍ കൊലപ്പെടുത്തിയത്‌‌. പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ ആറു പേരുടെ കൊലകള്‍ സ്ഥീരികരിച്ചിട്ടുണ്ട്‌. മറ്റുള്ള കേസുകളില്‍ അന്വേഷണം പുരോഗമിയ്‌ക്കുകയാണ്‌.

39 കാരനായ ഒരു വ്യാപാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്‌ ഈ കുട്ടിക്കുറ്റവാളി പോലീസ്‌ പിടിയിലായത്‌. പോലീസ്‌ ചോദ്യം ചെയ്യലില്‍ മറ്റു കൊലപാതകങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അവന്‍ വെളിപ്പെടുത്തുകയായിരുന്നു.

കടയിലെത്തിയ വ്യാപാരി കയര്‍ത്തതിനാണ്‌ ഇയാളെ കൊലപ്പെടുത്തിയതെന്ന്‌ അവന്‍ പറഞ്ഞു. എന്നാല്‍ കട കൊള്ളയടിയ്‌ക്കുന്നതിനിടെയാണ്‌ വ്യാപാരി കൊല്ലപ്പെട്ടതെന്ന്‌ കരുതുന്നതായി പോലീസ്‌ പറഞ്ഞു.

നിസാരമായാണ്‌ ആവന്‍ തന്റെ കൊലപാതകങ്ങളെക്കുറിച്ച്‌ വിശദീകരിച്ചതെന്ന്‌ പോലീസ്‌ ഇന്‍സ്‌പെക്ടറയ എറിസാല്‍ഡോ പറഞ്ഞു. അഞ്ചു പേരെ തലയ്‌ക്കു നേരെ വെടിവെച്ചാണ്‌ കൊലപ്പെടുത്തിയത്‌. പല കൊലപാതകങ്ങളിലും അവന്‍ ആനന്ദം കണ്ടെത്തിയിരുന്നു. ഒരിക്കല്‍ സ്വന്തം സഹോദരിയോടു കൂടി ചുറ്റാന്‍ ശ്രമിച്ചയൊരാളെയും അവന്റെ തോക്കിനിരയായി. ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

കുട്ടിക്കുറ്റവാളിയെ ഒരു ദുര്‍ഗണ പരിഹാര പാഠശാലയില്‍ താമസിപ്പിച്ചിരിയ്‌ക്കുകയാണ്‌. മൂന്ന്‌ മാസത്തേക്ക്‌ ഒരു മനശാസ്‌ത്രജ്ഞന്റെ ചികിത്സയും അവന്‌ ലഭ്യമാക്കിയിട്ടുണ്ട്‌. ബ്രസീലിലെ നിയമപ്രകാരം പ്രയാപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌ മൂന്ന്‌ വര്‍ഷത്തെ ജയില്‍ ശിക്ഷയാണുള്ളത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+