Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാംഗ്ലൂര്‍ ഇന്ത്യയുടെ ആത്മഹത്യാ തലസ്ഥാനമായേയ്‌ക്കുമെന്ന്‌ റിപ്പോര്‍ട്ട്

ബാംഗ്ലൂര്‍: സിലിക്കണ്‍ വാലിയെന്ന പേരിലറിയപ്പെടുന്ന ബാംഗ്ലൂരിന്‌ ആ പേര്‌ നഷ്ടപ്പെട്ട്‌ പുതിയ ദുഷ്‌പേര്‌ ലഭിക്കാന്‍ അധികം കാലം വേണ്ടിവരില്ലെന്ന്‌ റിപ്പോര്‍ട്ട്‌.

ഇന്ത്യയുടെ ആത്മഹത്യാ തലസ്ഥാനമെന്ന ദുഷ്‌പേരാണ്‌ ബാഗ്ലൂരിനെ കാത്തിരിക്കുന്നതെന്നാണ്‌ ക്രൈം റക്കോര്‍ഡ്‌ ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

2007ല്‍ രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ ബാംഗ്ലൂര്‍ നഗരത്തിലായിരുന്നു. രണ്ടായിരം ആത്മഹത്യകളാണ്‌ പ്രതിവര്‍ഷം ഇവിടെ നടക്കുന്നത്‌.

ജീവിതരീതികള്‍ മാറുന്നതും നഗരവല്‍കരണത്തിന്റെ അതിപ്രസരവുമാണ്‌ ആളുകളില്‍ ആത്മഹത്യാ പ്രവണതകള്‍ വര്‍ധിപ്പിക്കുന്നതെന്നാണ്‌ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്‌.

2004നും 2008നും ഇടയില്‍ പതിനഞ്ചിനും മുപ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള 7840 പേരാണ്‌ ആത്മഹത്യ ചെയ്‌തത്‌. ഇതില്‍ 4845 പുരുഷന്മാരും 2995 സ്‌ത്രീകളും ഉള്‍പ്പെടുന്നു.

നഗരവല്‍ക്കരണമാണ്‌ ആത്മഹത്യകള്‍ വര്‍ധിക്കുന്നതിനുള്ള ഏറ്റവും പ്രധാനമായ കാരണമെന്നാണ്‌ ആത്മഹത്യാ കേസുകള്‍ കൈകാര്യം ചെയ്യുന്ന ക്രൈം ബ്രാഞ്ച്‌ ഇന്‍സ്‌പെക്ടര്‍ ഗിരിജ പറയുന്നത്‌. പ്രണയനൈരാശ്യം, പരീക്ഷാ ഭീതി, സമ്മര്‍ദ്ദം എന്നിവയും യുവാക്കളിലെ ആത്മഹത്യാ നിരക്ക്‌ വര്‍ധിക്കാനിടയാകുന്നുവെന്ന്‌ ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+