12കാരിയെ കാറില്‍ കൂട്ടമാനഭംഗത്തിനിരയാക്കി
ദില്ലി: പന്ത്രണ്ടുവയസ്സുകാരിയെ ഓടിക്കൊണ്ടിരുന്ന കാറില്‍ കൂട്ടമാനഭംഗത്തിനിരയാക്കി. പടിഞ്ഞാറന്‍ ദില്ലിയിലെ തിലക് നഗര്‍ പ്രദേശത്താണ് ബുധനാഴ്‌ച രാത്രി സംഭവം നടന്നത്.
മാരുതികാറിന്റെ ചില്ലുകളില്‍ ഫിലിം ഒട്ടിച്ചാണ് കൃത്യം ചെയ്യാന്‍ തയ്യാറാക്കിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിലെ പ്രതികളാ രാജീവ് പോര്‍വാള്‍(23), മന്‍മോഹന്‍(20), രാകേഷ്(21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തിയത്.
കുട്ടിയുടെ വീടിനടുത്ത് പലചരക്കുവ്യാപാരം നടത്തുന്ന രാജീവ് കാറില്‍ നഗരം ചുറ്റിക്കാണിക്കാമെന്ന് വാഗ്‌ദാനം ചെയ്‌താണ് കുട്ടിയെ വിളിച്ചുകൊണ്ടുപോയത്. കുട്ടിയെ കൊണ്ടുപോകുന്നതിനൊപ്പം ഇയാളുടെ സുഹൃത്തുക്കളായ മന്‍മോഹനും രാകേഷും കാറില്‍ കയറുകയായിരുന്നു.
രാത്രി വളരെ വൈകിയാണ് കുട്ടിയെ വീട്ടില്‍ തിരിച്ചെത്തിച്ചത്. തിരിച്ചെത്തിയ കുട്ടി സഹോദരിയോടാണ് സംഭവത്തെക്കുറിച്ച് പറഞ്ഞത്. തുടര്‍ന്ന് സഹോദരി കാര്യം അമ്മയ അറിയിച്ചു. പൊലീസ് പെണ്‍കുട്ടിയെ വ്യാഴാഴ്‌ച വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കിയിട്ടുണ്ട്. മാനഭംഗം നടന്നിട്ടുണ്ടെന്നാണ് വൈദ്യ പരിശോധനയില്‍ തെളിഞ്ഞത്. മാത്രമല്ല പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
2007ല്‍ ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 581 മാനഭംഗക്കേസുകളില്‍ 98.2ശതാനം കേസുകളിലും പ്രതികള്‍ പെണ്‍കുട്ടികളോ അവരുടെ കുടുംബങ്ങളോആയി അടുപ്പമുള്ളവരായിരുന്നുവെന്ന് പൊലീസ് പറയുന്നു.












Click it and Unblock the Notifications