Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാട് കേസ്: 106 പ്രതികള്‍ക്കുകൂടി ജാമ്യം

കൊച്ചി: മാറാട്‌ കേസിലെ 106 പ്രതികള്‍ക്കുകൂടി ഹൈക്കോടതി കര്‍ശനവ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. ഇവര്‍ക്ക്‌ ഒരു വീട്ടില്‍ താമസിക്കാമെന്നും പരസ്‌പരം സംസാരിക്കാമെന്നും ജസ്റ്റിസ്‌ ആര്‍.ബസന്ത്‌ വ്യക്തമാക്കി.

മറ്റുവ്യവസ്ഥകളെല്ലാം ഇതിനുമുമ്പ്‌ ജാമ്യം നല്‍കിയപ്പോള്‍ നിര്‍ദേശിച്ചതുതന്നെയാണ്. നേരത്തെ 30 പേര്‍ക്കാണ്‌ ജാമ്യം നല്‍കിയത്‌.

സോപാധികം ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ പി.ജി.തന്പി എതിര്‍ക്കുന്നില്ലെന്നും ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.

ജാമ്യത്തിലിറങ്ങുന്നവര്‍ ജാമ്യവ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന്‌ പോലീസ്‌ നിരീക്ഷിച്ച്‌ ഉറപ്പാക്കണം. ഇതിന്‌ സംവിധാനം ഏര്‍പ്പെടുത്താന്‍ സമയം കിട്ടാനായി ഇവരെ ഏപ്രില്‍ 15ന്‌ ശേഷമേ ജാമ്യത്തില്‍ വിടാവൂ എന്ന്‌ കോടതി വ്യക്തമാക്കി.

ഓരോരുത്തരും രണ്ടുലക്ഷം രൂപയുടെ സ്വന്തം ജാമ്യവും തുല്യതുകയ്‌ക്കുള്ള മൂന്ന്‌ ആള്‍ജാമ്യവും നല്‍കണം. ജാമ്യക്കാരിലൊരാള്‍ക്ക്‌ പ്രതിയുമായി രക്തബന്ധം വേണം. മാറാട്‌ പ്രത്യേകകോടതിയുടെ മൂന്നുകിലോമീറ്റര്‍ പരിധിക്കകത്തേ താമസിക്കാവൂ.

ജാമ്യക്കാരിലൊരാള്‍ എപ്പോഴും കൂടെയുണ്ടാകണം. അടുത്ത ബന്ധുക്കളോടും അഭിഭാഷകനോടുമേ സംസാരിക്കാവൂ. മറ്റുള്ളവരോട്‌ സംസാരിക്കാന്‍ വിചാരണ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. താമസസ്ഥലത്തുനിന്ന്‌ കോടതിയിലേക്കല്ലാതെ പുറത്തുപോകരുത്‌. ഈ യാത്രയില്‍ ജാമ്യക്കാരിലൊരാള്‍ കൂടെ വേണം- എന്നിവയാണ് കോടതി നിര്‍ദ്ദേശിച്ച ജാമ്യ വ്യവസ്ഥകള്‍ .

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+