Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌പിരിറ്റ്‌ കേസ്‌: യാക്കൂബിന്റെ ജാമ്യാപേക്ഷ തള്ളി

പാലക്കാട്‌: മലബാര്‍ സിമന്റ്‌സിന്റെ ഗ്രീന്‍ചാനല്‍ സംവിധാനം ദുരുപയോഗപ്പെടുത്തി സ്‌പിരിറ്റ്‌ കടത്തിയ കേസില്‍ കോഴിക്കോട്ടോ ട്രാന്‍സ്‌പോര്‍ട്ടിംഗ്‌ ഏജന്‍സിയായ എക്‌സ്‌പെര്‍ട്‌ലൈന്‍ എന്റര്‍പ്രൈസസ്‌ ഉടമയും സാമൂഹ്യ പ്രവര്‍ത്തക കെ അജിതയുടെ ഭര്‍ത്താവുമായ ടിപി യാക്കൂബ്‌ അടക്കം നാലുപേരുടെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി.

സ്‌പിരിറ്റ്‌ ലോറി ഡ്രൈവര്‍ ദിപിന്‍ മാത്യുവിന്‌ ജാമ്യം അനുവദിച്ചു. ദിപിന്‍മാത്യുവിനെ റിമാന്‍ഡ്‌ ചെയ്‌ത്‌ 72 ദിവസം ആയതിനാലാണ്‌ ജാമ്യം അനുവദിച്ചത്‌.

യാക്കൂബിനെക്കൂടാതെ കേസിലെ എട്ടാംപ്രതി സ്ഥാപനത്തിന്റെ വാളയാര്‍ ഓഫീസിലെ സൂപ്പര്‍വൈസര്‍ അബ്ദുള്‍ റഹീം, അഞ്ചാം പ്രതി മലബാര്‍ സിമന്റ്‌സിന്റെ കാസര്‍കോട്ടെ ഡീലര്‍ അനീസുര്‍ റഹ്മാന്‍, പതിനൊന്നാം പ്രതിയും മുഖ്യപ്രതി സമ്പത്തിന്റെ സഹായിയുമായ നിതീഷ്‌ കുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ്‌ കോടതി നിരസിച്ചത്‌.

യാക്കൂബിനുവേണ്ടി കഴിഞ്ഞദിവസംതന്നെ സെഷന്‍സ്‌ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കേസ്‌ ഡയറി ഹാജരാക്കാത്തതിനാല്‍ വ്യാഴാഴ്‌ചത്തേക്ക്‌ മാറ്റുകയായിരന്നു. അതിനിടെ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി യാക്കൂബിനെ രണ്ടുദിവസം പോലീസ്‌ കസ്റ്റഡിയില്‍ വിട്ടുകൊടുക്കുയും ചെയ്‌തു.

വ്യാഴാഴ്‌ച രാവിലെ സെഷന്‍സ്‌ കോടതി ജാമ്യാപേക്ഷ പരിഗണിച്ചു. സ്‌പിരിറ്റ്‌ കേസില്‍ യാക്കൂബിന്‌ പങ്കില്ലെന്നും ജാമ്യം അനുവദിക്കണമെന്നും യാക്കൂബിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

സ്‌പിരിറ്റ്‌കേസില്‍ യാക്കൂബിന്‌ പങ്കുണ്ടെന്നും ഗ്രീന്‍ചാനല്‍ ടോക്കണ്‍ ദുരുപയോഗം ചെയ്യുന്നതില്‍ യാക്കൂബിന്റെ സഹായികള്‍ കൂട്ടുനിന്നിട്ടുണ്ടെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ വിനോദ്‌ കയനാട്ട്‌ വാദിച്ചു. തുടര്‍ന്ന്‌ അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജ്‌ രാജഗോപാല്‍ ജാമ്യാപേക്ഷ തള്ളി.

ബന്ധപ്പെട്ടവാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+