മലയാളികള്‍ വിഷു ലഹരിയില്‍
ദൈവത്തിന്റെ സ്വന്തം നാട്ടിലെ ജനങ്ങള്‍ വിഷു ലഹരിയില്‍. പ്രകൃതി വര്‍ണക്കുട നിവര്‍ത്തുന്ന ഇത്തവണത്തെ കാര്‍ഷിക സുദിനം വന്നെത്തുന്നത് വേനല്‍ മഴയിലുണ്ടായ വിള നാശത്തിന്റെയും വിലക്കയറ്റത്തിന്റെയും അകമ്പടിയോടെയാണ്.
ക്ഷേത്രങ്ങളിലും വീടുകളിലും ഞായറാഴ്‌ച വൈകിട്ടു തന്നെ കണിയൊരുക്കം ആരംഭിച്ചിരുന്നു. വിഷുക്കണി ദര്‍ശനത്തിന് പേരു കേട്ട ഗുരുവായൂരില്‍ കണ്ണനെ കണി കണ്ട് പുതുവര്‍ഷം ധന്യമാക്കാനായി ആയിരങ്ങളാണ് വന്നെത്തിയത്.
ഞായറാഴ്‌ച രാത്രി മുതല്‍ വിഷുക്കണി ദര്‍ശനത്തിനെത്തിയ ഭക്തരെ കൊണ്ട ക്ഷേത്ര പരിസരമാകെ നിറഞ്ഞിരുന്നു. വെളുപ്പിന് രണ്ടേ കാലോടെ മേല്‍ശാന്തി പോതായത്ത് നാരായണന്‍ നമ്പൂതിരി മേല്‍ശാന്തി മുറിയില്‍ കണി കണ്ട ശേഷ കുളിച്ചു വന്ന് ഗുരുവായൂരപ്പന് കണിക്കോപ്പുകളൊരുക്കി കണി കാണിച്ചു.
തുടര്‍ന്ന് ആലവട്ടം, വെഞ്ചാമരം, നെറ്റിപ്പട്ടം എന്നിവയാല്‍ അലങ്കരിച്ച പീഠത്തില്‍ ഗുരുവായൂരപ്പന്റെ സ്വര്‍ണത്തിടമ്പ് എഴുന്നുള്ളിച്ചു വെച്ചതിനു ശേഷം ദര്‍ശനത്തിനായി ശ്രീകോവില്‍ നട തുറന്നു.
മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍, നാഗാലാന്‍ഡ് ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍, സംഗീതാചാര്യന്‍ ദക്ഷിണാമൂര്‍ത്തി തുടങ്ങിയ പ്രമുഖര്‍ തൊഴാന്‍ എത്തിയിരുന്നു.
ശബരിമല ധര്‍മ്മശാസ്‌ത്രാ ക്ഷേത്തിലെ കണി ദര്‍ശനത്തിനും ഒട്ടേറെ ഭക്തര്‍ ത്തെയിരുന്നു. പുലര്‍ച്ചെ നാലു മുതല്‍ ഏഴു വരെയായിരുന്നു കണി ദര്‍ശനം. ഞായറാഴ്‌ച അയ്യപ്പ വിഗ്രഹത്തിനു മുന്നില്‍ പരമ്പരാഗത രീതിയില്‍ കണിയൊരുക്കിയതിനു ശേഷമാണ് നടയടച്ചിരുന്നത്.
തിരക്കു കാരണം ഞായറാഴ്‌ച പടിപൂജ ഒഴിവാക്കിയിരുന്നു. തിങ്കളാഴ്‌ച ഉദയാസ്‌തമന പൂജയും ഇല്ല. തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് സി.കെ ഗുപ്‌തന്‍, അംഗങ്ങളായ പി. നാരായണന്‍, സുമതിക്കുട്ടിയമ്മ എന്നിവര്‍ ശബരിമലയില്‍ എത്തിയിരുന്നു.












Click it and Unblock the Notifications