മെഡിക്കല്‍ കോളജുകളില്‍ സംവരണം ഇക്കൊല്ലമെന്ന് കേന്ദ്രം
ദില്ലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുളള മെഡിക്കല്‍ കോളജുകളില്‍ രണ്ടു വര്‍ഷം കൊണ്ട് 27 ശതമാനം പിന്നാക്ക സംവരണം നടപ്പാക്കും. 18 ശതമാനം സീറ്റുകള്‍ ഈ അക്കാദമിക വര്‍ഷം തന്നെ പിന്നാക്ക വിഭാഗത്തിനു നീക്കിവെയ്ക്കുമെന്നും കേന്ദ്ര മന്ത്രി അന്‍പുമണി രാംദോസ് വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുളള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ദില്ലിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, രാം മനോഹര്‍ ലോഹ്യ മെഡിക്കല്‍ കോളജ്, ചാണ്ഡിഗഡിലെ പിജിഐ എന്നിവയടക്കമുളള സ്ഥാപനങ്ങളുടെ കാര്യത്തിലാണ് തീരുമാനമായത്.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത നിമിത്തമാണ് ഇക്കൊല്ലം തന്നെ പൂര്‍ണമായും 27 ശതമാനം സംവരണം നടപ്പിലാക്കാനാവാത്തത്. സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനുളള നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ഏപ്രില്‍ 25നകം സമര്‍പ്പിക്കാന്‍ കേന്ദ്രമന്ത്രി സ്ഥാപന മേധാവികളോട് ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications