മാതാപിതാക്കള്‍ ഉപേക്ഷിച്ച ഖുശി
മുംബൈ: ഡിഎന്‍എ പരിശോധനയില്‍ സ്വന്തമെന്ന് ബോധ്യപ്പെട്ടിട്ടും പെണ്‍കുഞ്ഞിനെ സ്വീകരിക്കാതെ കടന്നുകളഞ്ഞമാതാപിതാക്കളെ പൊലീസ് അറസ്റ്റുചെയ്‌തു.
ധാരാവിയിലെ രാജീവ് ഗാന്ധി നഗര്‍ ചേരിയില്‍ താമസിക്കുന്ന രാജ്‌മണിയും ഷീലാ ജയ്‌സ്വാളുമാണ് നാലുമാസം പ്രായമുള്ള മകളെ ആശുപത്രിയിലുപേക്ഷിച്ചത്. 2007 ഡിസംബറിലാണ് ഷീല സയണ്‍ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
എന്നാല്‍ തങ്ങളുടെ കുഞ്ഞ് ആണാണെന്നും ഇതിനെ അധികൃതര്‍ മാറ്റി പകരം പെണ്‍കുഞ്ഞിനെ കിടത്തുകയായിരുന്നുവെന്നും അവര്‍ പൊലീസില്‍ പരാതി നല്‍കി. താന്‍ ആണ്‍കുട്ടിയെ കണ്ടിരുന്നുവെന്നും പക്ഷേ കയ്യില്‍ തന്നത് പെണ്‍കുട്ടിയെ ആണെന്നുമാണ് രാജ്‌മണി പറയുന്നത്.
തുടര്‍ന്നു നടത്തിയ ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞ് ഇവരുടേത് തന്നെയാണെന്ന് തെളിയുകായായിരുന്നു. ഈ വിവരം അറിയിച്ചപ്പോള്‍ പെണ്‍കുഞ്ഞിനെ സ്വീകരിക്കുന്നില്ലെന്ന് എഴുതിക്കൊടുത്ത് ഇരുവരും കടന്നുകളഞ്ഞു. ഒളിവില്‍ താമസിച്ചുവവെയാണ് ഇരുവരെയും പൊലീസ് അറിസ്റ്റു ചെയ്‌തത്.
ആശുപത്രിയിലെ ജീവനക്കാരാണ് ഇപ്പോല്‍ കുഞ്ഞിനെ നോക്കുന്നത് ഖുശിയെന്നാണ് കുഞ്ഞിന് നഴ്‌സുമാര്‍ പേരിട്ടിരിക്കുന്നത്. സയണ്‍ ആശുപത്രിയിലെ മുലപ്പാല്‍ ബാങ്കിലേയ്‌ക്ക് മറ്റ് അമ്മമാര്‍ നല്‍കുന്ന പാലാണ് ഖുശിയ്‌ക്ക് നല്‍കുന്നതെന്ന് സയണ്‍ ആശുപത്രി ഡീന്‍ ഡോക്ടര്‍ എസ് മെര്‍ച്ചന്റ് പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 317സ 34 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചുമത്തിയാണ് മാതാപിതാക്കളെ അറസ്റ്റു ചെയ്‌തതെന്ന്‌് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications