15കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
എടപ്പാള്‍: അമ്മയ്‌ക്ക് സുഖമില്ലെന്നുപറഞ്ഞ് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 35കാരന്‍ അറസ്റ്റില്‍.
പാലക്കാട് കല്ലേപ്പുള്ളി തെക്കുംമുറി വേലു എന്ന തങ്കവേലു (35) വാണ് ചങ്ങരംകുളം പൊലീസിന്‍റെ പിടിയിലായത്.
പാലക്കാട് ജില്ലയിലെ 15കാരിയാണ് പരാതിക്കാരി. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച ഉച്ചയ്‌ക്കാണ് പെണ്‍കുട്ടിയുടെ അമ്മയുടെകൂടെ പണിക്കുപോകുന്ന തങ്കവേലു കുട്ടിയെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയത്.
വട്ടംകുളത്ത് പണിക്കുപോയ പെണ്‍കുട്ടിയുടെ അമ്മയെ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് കുട്ടിയെ കൊണ്ടുപോയത്.
എന്നാല്‍ അമ്മയുടെ അടുത്തേയ്ക്ക് കൊണ്ടുപോകുന്നതിന് പകരം എടപ്പാള്‍ പട്ടാമ്പി റോഡിലുള്ള ഒരു ലോഡ്‌ജില്‍ എത്തിച്ച് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
ഒച്ചവെച്ചാല്‍ ആളുകളറിയുമെന്നും അപ്പോള്‍ കുട്ടിയുടെ വീട്ടുകാര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് ഭയപ്പെടുത്തിയെന്നും മൊഴിയില്‍ പറയുന്നു.
പിറ്റേന്ന് മഞ്ചേരിയിലെ ഒരു ബന്ധുവീട്ടില്‍ കൊണ്ടുപോയി അവിടെ പാര്‍പ്പിച്ച് തങ്കവേലു രക്ഷപ്പെട്ടു. ഈ ബന്ധുവാണ് കുട്ടിയെ വീട്ടിലെത്തിച്ചത്. പെണ്‍കുട്ടി അമ്മയോട് വിവരം പറഞ്ഞതനുസരിച്ച് പാലക്കാട് നോര്‍ത്ത് പോലീസ്‌സ്റ്റേഷനിലും ചങ്ങരംകുളം സ്റ്റേഷനിലും പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് നോര്‍ത്ത് പോലീസിന്റെ സഹായത്തോടെ പ്രതിയെ പാലക്കാട്ടുവെച്ച് എസ്.ഐ എന്‍. മുരളീധരന്‍ അറസ്റ്റുചെയ്‌തത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. തങ്കവേലുവിന് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.












Click it and Unblock the Notifications