18 വര്‍ഷത്തിനു ശേഷം കുടുംബം സരബ്‌ജിത്തിനെ കണ്ടു
ഇസ്ലാമാബാദ്: വധശിക്ഷയ്‌ക്ക് വിധിയ്‌ക്കപ്പെട്ട് 18 വര്‍ഷമായി പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ സ്വദേശി സരബ്‌ജിത്തിനെ കുടുംബാംഗങ്ങള്‍ ജയിലില്‍ സന്ദര്‍ശിച്ചു.
വ്യഴാഴ്‌ച വൈകിട്ട് അഞ്ചു മണിയോടെ നടന്ന പുനസമാഗമം വികാര നിര്‍ഭരമായിരുന്നു. സരബ്‌ജിത്തിന്റെ ഭാര്യ സുഖ്‌പ്രീത് കൗര്‍, മക്കളായ സ്വപന്‍ദീപ് പൂനം, സഹോദരി ദല്‍ബീര്‍ അവരുടെ ഭര്‍ത്താവ് ബല്‍ദേവ് സിങ് എന്നിവരാണ് ജയിലിലെത്തിയത്.
18 വര്‍ഷത്തിന്റെ വേര്‍പാടിന്റെ പ്രതീകമായി 18 രാഖികള്‍ സഹോദരി ദല്‍ബീല്‍ കരുതിയിരുന്നു. കൂടിച്ചേരല്‍ ഒരു മണിക്കൂറോളം നീണ്ടു.
ഇതിനിടെ സരബ്‌ജിത്തിന്റെ ദയാഹര്‍ജി പാകിസ്‌താന്‍ സര്‍ക്കാര്‍ പരിഗണിച്ചു വരികയാണെന്ന് പാകിസ്‌താന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് സാദിഖ് അറിയിച്ചു.
ഇതു സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും ഔദ്യോഗിക അപേക്ഷ ഈ വിഷയത്തില്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications