ദൈവത്തിന് നന്ദിരേഖപ്പെടുത്താന്‍ കുഞ്ഞുങ്ങളെ എറിയുന്നു
സോലാപൂര്‍(മഹാരാഷ്ട്ര): പിഞ്ചു കുഞ്ഞുങ്ങളെ അമ്പതടി ഉയരമുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേയ്‌ക്കിട്ടാല്‍ എങ്ങിനെയിരിക്കും. ആലോചിക്കാന്‍ പോലും കഴിയാത്തതുപോലെ തോന്നുന്നില്ലേ.
എന്നാല്‍ മഹാരാഷ്ട്രയിലെ സോലാപൂര്‍ ഗ്രാമത്തില്‍ ഇത്തരത്തിലൊരു അനുഷ്‌ഠാനമുണ്ട്. ഇവിടത്തെ മുസ്‌തി ഗ്രാമത്തിലെ ബാബാ ഷെയ്‌ഖ് ഉമര്‍ സാഹിബ് ദര്‍ഗയിലാണ് ഈ ആചാരം നടക്കുന്നത്. അഞ്ഞൂറുവര്‍ഷമായി നടന്നുവരുന്നുവരുന്നതാണത്രേ ഈ ആചാരം.
ദര്‍ഗയില്‍പ്പോയി പ്രാര്‍ത്ഥിച്ച് സന്താന സൗഭാഗ്യം ലഭിയ്‌ക്കുന്ന ദമ്പതികളൊക്കെ ദൈവത്തിനോടുള്ള നന്ദിസൂചകമായി തങ്ങളുടെ കുഞ്ഞുങ്ങളെ കൊണ്ടുവന്ന് അമ്പതടി ഉയരമുള്ള ദര്‍ഗയുടെ മുകളില്‍ നിന്നും താഴേയ്‌ക്കിടണം. ഇങ്ങനെ ചെയ്യുന്നത് കുട്ടികളുടെ ആരോഗ്യത്തിന് നല്ലതാണെന്നാണ് ഭക്തരുടെ വിശ്വാസം. താഴെ ആളുകള്‍ നിവര്‍ത്തിപ്പിടിച്ചിരിക്കുന്ന ഷീറ്റിലേയ്‌ക്കാണ് മുകളില്‍ നിന്നും എറിയുന്ന കുഞ്ഞുങ്ങള്‍ വന്നുവീഴുന്നത്.
തീര്‍ത്തും അപകടകരവും അന്തവിശ്വാസജടിലവുമായ ഒരു ആചാരം എന്നാണ് ചിലര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. കെട്ടിടത്തിന് മുകളില്‍ നിന്നും കുട്ടികളെ താഴേയ്‌ക്കെറിയുമ്പോള്‍ അവര്‍ക്ക് ഒരാപത്തും വരില്ലെന്നാണ് ഭക്തര്‍ പറയുന്നത്. ഇതേവരെ ആചാരത്തിനിടയില്‍ കുട്ടികള്‍ക്ക് പരുക്കേറ്റ സംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും അവര്‍ പറയുന്നു.
ആചാരത്തിനിടയില്‍ അപകടങ്ങളൊന്നും ഇതേവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും യുക്തിവാദികള്‍ പറയുന്നത് അത്യന്തം അപകടകരമായ ഈ ആചാരം സര്‍ക്കാര്‍ നിരോധിക്കണമെന്നാണ്. ഹിന്ദു മുസ്ലിം ഭേദമില്ലാതെ ജനങ്ങള്‍ ഈ ആചാരം നടത്താന്‍ വേണ്ടി ഇവിടെയെത്തുന്നുണ്ട്.












Click it and Unblock the Notifications