പ്രേതബാധ മാറ്റാന്‍ മക്കള്‍ അമ്മയെ തല്ലിക്കൊന്നു
ദില്ലി: വിദ്യാസന്പന്നരായ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് അമ്മയെ അടിച്ചുകൊന്നു. അമ്മയ്‌ക്ക് പിടിപെട്ട പ്രേതബാധ അകറ്റുവാന്‍വേണ്ടിയാണ് മക്കള്‍ ഈ കൊടുംക്രൂരത ചെയ്‌തത്.
ഗാസിയാബാദില്‍ ശനിയാഴ്‌ച രാത്രിയിലാണ് സംഭവം നടന്നത്. 55കാരിയായ ശശിദേവിയാണ് പുത്രന്മാരുടെ മര്‍ദനമേറ്റ് മരിച്ചത്. മക്കളായ രോഹിത് ഗൗതം (28), നവനീത് (26), അശ്വനി (24) എന്നിവരും മറ്റൊരു ബന്ധുവും ചേര്‍ന്നാണ് കൃത്യം നടത്തിയത്.
രോഹിതിന്റെ ഭാര്യ രേണുവിന്റെ അമ്മായിയമ്മയുടെ ആത്മാവ് തങ്ങളുടെ അമ്മയില്‍ കടന്നുകൂടിയതായി സഹോദരന്മാര്‍ വിശ്വസിച്ചിരുന്നു. ആത്മാവിനെ ഒഴിപ്പിക്കാന്‍ ശനിയാഴ്‌ച രാത്രിയില്‍ വീട്ടില്‍ ഹോമം നടത്തി.
അതിനുശേഷം ആത്മാവ് പുറത്തുപോകാത്തതിനെത്തുടര്‍ന്ന് സഹോദരന്മാര്‍ അമ്മയെ മര്‍ദിക്കുകയായിരുന്നു. ഇതിനെ എതിര്‍ത്ത അച്ഛനെയും സഹോദരിയെയും മുറിയില്‍ പൂട്ടിയിട്ടു. ഇവരില്‍ ഒരാളെ ബലിയര്‍പ്പിക്കാനും സഹോദരന്മാര്‍ പരിപാടിയിട്ടിരുന്നു.
ബഹളം കേട്ട് അയല്‍ക്കാരെത്തിയാണ് ഇവരെ മോചിപ്പിച്ചത്. പോലീസും സ്ഥലത്തെത്തി. ഇളയ രണ്ടു സഹോദരന്മാരെ പോലീസ് അറസ്റ്റുചെയ്‌തു. മൂത്തയാള് ഒളിവിലാണ്.
രാത്രി ഒന്‍പതുമുതല്‍ 10.30വരെയുള്ള സമയത്താണ് ഹോമവും കൊലപാതകവുമെല്ലാം നടന്നത്. യുവാക്കളില്‍ മൂത്തവനായ രോഹിത് ഗൗതം ഗ്രേറ്റര്‍ നോയിഡയിലെ ഒരു മള്‍ട്ടിനാഷണല്‍ പ്രൊഡക്ഷന്‍ യൂണിറ്റില്‍ എന്‍ജിനീയറാണ്. നവനീത് എംബിഎ ബിരുദ ധാരിയാണ്. അശ്വനിയാകട്ടെ ഇപ്പോള്‍ ഒരു പോളിടെക്‌നിക്കില്‍ നിന്നും ഇലക്ട്രിക്കല്‍ വര്‍ക്കില്‍ ഒരു കോഴ്‌സ് പഠിച്ചുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications