കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനഭംഗങ്ങളുടെ തലസ്ഥാന നഗരി

  • By Staff
Google Oneindia Malayalam News

ദില്ലി: മാനഭംഗങ്ങളുടെ തലസ്ഥാന നഗരി എന്ന വിശേഷണം ദില്ലി തുടരുകയാണ്. 2008ലെ ആദ്യ നാല് മാസം 330 പീഡന കേസുകളാണ് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

121 ബലാത്സംഗ കേസുകള്‍ ഈ വര്‍ഷം ഇതുവരെയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനു പുറമെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 210 പീഡന കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഈ മാസം ബലാത്സംഗം ചെയ്യപ്പെട്ട പതിനാല് സ്ത്രീകളില്‍ എട്ട് പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. സ്ത്രീ-ശിശു വികസന പാര്‍ലമെന്ററി കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ദില്ലി പൊലീസ് കമ്മിഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഈ കേസുകളില്‍ 90 ശതമാനം പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മിക്ക കേസുകളിലും ബലാത്സംഗം ചെയ്യപ്പെട്ടവരെ അടുത്തറിയാവുന്നവരാണ് കൃത്യം ചെയ്തിട്ടുള്ളത്- ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഈ മാസം നടന്ന ബലാത്സംഗ കേസുകളിലെ ഇരകളില്‍ രണ്ടര വയസ് പ്രായമുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. ഓടുന്ന കാറില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിളിനെയും അറസ്റ്റ് ചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X