ഉത്‌പാദന രംഗത്തെ ഐടിവത്‌ക്കരണം: ദക്ഷിണേന്ത്യ പിന്നില്‍
ദില്ലി: ഇന്ത്യയില്‍ ഐടി രംഗത്ത് മുമ്പന്മാരായ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉത്‌പാദന രംഗത്തെ ഐടി വത്‌ക്കരണത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളേക്കാള്‍ പിന്നിലാണെന്ന് പഠനങ്ങള്‍.
കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ബംഗാള്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഒറീസ, പഞ്ചാബ് തുടങ്ങിയ 15 സംസ്ഥാനങ്ങളിലേക്കാളും കമ്പ്യൂട്ടര്‍ വത്‌ക്കരണത്തില്‍ തമിഴ്‌നാടും ആന്ധ്രപ്രദേശും പിന്നിലാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
മൈക്രോസോഫ്‌റ്റ് ഇന്ത്യ ഡവലപ്പ്‌മെന്റ് ഫൗണ്ടേഷനും ലെക്‌സിസ്‌നെക്‌സും സംയുകതമായാണ് പഠനം സംഘടിപ്പിച്ചത്. ഇന്ത്യയിലെ 90 ശതമാനം ഫാക്ടറികളും മേല്‍പറഞ്ഞ 15 സംസ്ഥാനങ്ങളിലാണുള്ളത്. ഇവിടങ്ങളിലൊക്കെ നാം വിചാരിക്കുന്നതിനേക്കാള്‍ കമ്പ്യൂട്ടര്‍ വത്‌ക്കരണം ഉണ്ടായിട്ടുണ്ട്.
അതെ സമയം ഐടി വത്‌ക്കരണത്തില്‍ യഥാക്രമം 14 ഉം 11 ഉം സ്ഥാനത്തു നില്‌ക്കുന്ന ആന്ധ്രയും തമിഴ്‌നാട്ടിലുമാണ് ഏറ്റവും കുറവ് കമ്പ്യൂട്ടര്‍വത്‌ക്കരണമെന്ന് സാമ്പത്തിക വിദഗ്‌ദ്ധനായ സുഭാശിഷ് ഗംഗോപധ്യായ പറയുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിലാണ് എന്നാല്‍ 40 ശതമാനം സ്ഥാപനങ്ങള്‍ മാത്രമേ കമ്പ്യൂട്ടര്‍വത്‌ക്കരിച്ചിട്ടുള്ളു. മഹാരാഷ്ട്രയിലും ഗുജറാത്തിലും ദില്ലിയിലുമെല്ലാം ഇത് 60 ശതമാനത്തിലേറെ നില്‌ക്കുമ്പോഴാണിത്.
സോഫ്‌റ്റ്‌വെയര്‍ രംഗത്തെ ഉത്‌പാദനത്തില്‍ 20 ശതമാനം മാത്രമെ ആഭ്യന്തര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുള്ളു. 80 ശതമാനവും കയറ്റുമതിയ്‌ക്കാണ് ഉപയോഗിക്കുന്നതെന്നും സുഭാശിഷ് ചൂണ്ടിക്കാട്ടുന്നു.
ഉത്‌പാദന രംഗത്തെ സാങ്കേതികവത്‌ക്കരണത്തിന്റെ പരിതാപകരമായ അവസ്ഥയാണ് ഇത് വെളിപ്പെടുത്തുന്നത്.












Click it and Unblock the Notifications