Get Updates
Get notified of breaking news, exclusive insights, and must-see stories!

പിതാവ്‌ മകളെയും കാമുകനെയും കൊലപ്പെടുത്തി

കര്‍ണാല്‍: ഒരേ ഗ്രാമത്തില്‍ നിന്നും വിവാഹം കഴിയ്‌ക്കുന്നത്‌ പാപമാണെന്നാരോപിച്ച്‌ പിതാവ്‌ മകളെയും ഭര്‍ത്താവിനെയും ശ്വാസം മുട്ടിച്ചുകൊന്നു.

ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലെ ബല്ല ഗ്രാമത്തിലാണ്‌ അന്ധവിശ്വാസത്തെത്തുടര്‍ന്ന്‌ പിതാവ്‌ ഈ നീചകൃത്യം ചെയ്‌തത്‌. ഓം പ്രകാശ്‌ എന്നയാളുടെ മകള്‍ സുനിതയാണ്‌ അതേഗ്രാമത്തിലെ ജഗ്‌വീറിനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചത്‌.

സുനിതയും ജഗ്‌വീറും ബാല്യകാലസുഹൃത്തുക്കള്‍ കൂടിയാണ്‌. ഇവരുടെ പ്രണയം അറിഞ്ഞ വീട്ടുകര്‍ സുനിതയെ നിര്‍ബ്ബന്ധിച്ച്‌ മറ്റൊരു വിവാഹം കഴിപ്പിച്ചിരുന്നു.

വിവാഹശേഷവും ജഗ്‌വീറുമായുള്ള ബന്ധം തുടര്‍ന്ന സുനിത ആറുമാസം മുമ്പ്‌ ഭര്‍തൃവീട്ടില്‍ നിന്നും ഇയാള്ക്കൊപ്പം ഒളിച്ചോടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന്‌ ഭര്‍ത്താവ്‌ സുനിതയില്‍ നിന്നും വിവാഹമോചനം നേടി.

സുനിത ജഗ്‌വീര്‍ സിംങിനൊപ്പം പോയപ്പോള്‍ അവരുടെ വിവാഹം അംഗീകരിക്കണമെന്ന്‌ ജഗ്‌വീറിന്റെ വീട്ടുകാര്‍ ഓം പ്രകാശിനോട്‌ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ അതംഗീകരിക്കാന്‍ തയ്യാറായില്ല.

ഇപ്പോള്‍ പ്രകാശ്‌ ഗര്‍ഭിണിയായ മകളെയും കാമുകനെയും വീട്ടില്‍ ക്ഷണിച്ചുവരുത്തി രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ ഇയാള്‍ ഇരുവരെയും ശ്വാസം മുട്ടിച്ച്‌ കൊല്ലുകയായിരുന്നു.

ഗ്രാമാവാസികളുടെയും ഗ്രാമത്തലവന്റെയും പൂര്‍ണ്ണ പിന്തുണയോടെയാണ്‌ ഓം പ്രകാശ്‌ കൃത്യം നിര്‍വ്വഹിച്ചത്‌. കൊലപാതകം നടത്തിയ ഓം പ്രകാശിന്‌ എല്ലാവിധ പിന്തുണയും നല്‍കണമെന്ന്‌ ഗ്രാമമുഖ്യനായ രണ്‍ഭീര്‍ സിംങ്‌ ഗ്രാമവാസികളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

പ്രകാശിനെ വെള്ളിയാഴ്‌ച പൊലീസ്‌ അറസ്റ്റുചെയ്‌തു. ഇവര് വിവാഹം കഴിച്ചതുമൂലം ഗ്രാമത്തിനുണ്ടായ ദോഷം മരണത്തോടെ തീര്‍ന്നുവെന്ന്‌ പറഞ്ഞ്‌ ഗ്രാമവാസികള്‍ ആഘോഷങ്ങള്‍ നടത്തിയിരുന്നുവത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+