കേരളത്തിന് പതിനായിരം ടണ്‍ അരി
ദില്ലി : ആഗസ്റ്റ് വരെ കേരളത്തിന് 10000 ടണ്‍ അരി അധികം നല്‍കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി ശരദ് പവാര്‍.
സംസ്ഥാനത്തിന്റെ റേഷന്‍ ക്വാട്ട വെട്ടിക്കുറച്ച് പുനപരിശോധിക്കാന്‍ ആഗസ്റ്റില്‍ ചര്‍ച്ച നടക്കുന്നുണ്ട്. അതുവരെ അധികം അരി നല്‍കുമെന്ന് പവാര്‍ അറിയിച്ചു.
കേരളത്തിന് കൂടുതല്‍ അരി അനുവദിക്കുന്നത് സംബന്ധിച്ച് സംസ്ഥാന ഭക്ഷ്യ മന്ത്രി സി ദിവാകരനും പവാറും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. ആന്ധ്രയില്‍ നിന്നും കൂടുതല്‍ അരി കൊണ്ടു വരുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മെയ് 25ന് യോഗം വിളിച്ചിട്ടുണ്ട്. ആന്ധ്ര മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും ഭക്ഷ്യമന്ത്രിമാര്‍ പങ്കെടുക്കും.
ആന്ധ്രയിലെ അരിവ്യാപാരികളും ഈ യോഗത്തില്‍ പങ്കെടുക്കുമെന്ന് ശരദ് പവാര്‍ അറിയിച്ചു.
കേരളത്തിനുളള റേഷന്‍ വിഹിതം ഗണ്യമായി വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ശരദ് പവാറും സംസ്ഥാന ഭരണ നേതൃത്വവുമായി ഉടലെടുത്ത തര്‍ക്കം വന്‍വിവാദമായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications