Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉന്നതര്‍ക്ക് സ്വാമിയുടെ "നീല"ക്കെണി

കൊച്ചി : സ്വാമി അമൃത ചൈതന്യയുടെ ബംഗ്ലാവില്‍ നിന്നും ഉന്നതരുടെ കിടപ്പറ രംഗങ്ങള്‍ അടങ്ങിയ സിഡികള്‍ പൊലീസിന് ലഭിച്ചതോടെ കേസ് എങ്ങുമെത്താതെ അവസാനിക്കുമെന്ന കാര്യം തീര്‍ച്ചയായി.

സ്വാമിയുടെ അതിഥികളായി ശാന്തിതീരം ഗസ്റ്റ് ഹൗസില്‍ താമസിച്ച വമ്പന്‍മാരുടെ കിടക്കറ വിലാസങ്ങളാണ് സിഡി രൂപത്തില്‍ പൊലീസിന് ലഭിച്ചത്. ഇതില്‍ ഉന്നതരായ രാഷ്ട്രീയ നേതാക്കള്‍, പ്രമുഖ അഭിഭാഷകര്‍, വന്‍ വ്യവസായികള്‍, ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, സിനിമാ താരങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. കടവന്ത്രയിലെ റോയല്‍ മാന്‍ഷന്‍ ഫ്ലാറ്റില്‍ നിന്നാണ് അശ്ലീല സിഡികള്‍ കണ്ടെടുത്തത്.

ഒളിക്യാമറ ഘടിപ്പിക്കാനുളള സൗകര്യം ഏര്‍പ്പെടുത്തി പ്രത്യേകം രൂപ കല്‍പന ചെയ്തതാണത്രേ ശാന്തിതീരത്തിലെ മുറികള്‍. സിഡികളില്‍ ഒരേ ദിശയില്‍ നിന്നുളള കാമറാ ദൃശ്യങ്ങളാണ് കാണുന്നത്. അതിനാല്‍ വമ്പന്‍മാരെ കെണിയില്‍ പെടുത്താന്‍ സ്വാമി ദൃശ്യങ്ങള്‍ പകര്‍ത്തി സിഡിയിലാക്കുകയായിരുന്നുവെന്ന് പൊലീസ് അനുമാനിക്കുന്നു.

താന്‍ പിടിയിലായാല്‍ പല പകല്‍മാന്യന്മാരും വിവരമറിയുമെന്ന മുന്നറിയിപ്പിനായി സ്വാമി സിഡികള്‍ ബോധപൂര്‍വം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് ഊഹിക്കുന്നു. സ്വാമിയെക്കുറിച്ചുളള വെളിപ്പെടുത്തലുകള്‍ വന്നതോടെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും സ്വീകരിച്ച അഴകൊഴമ്പന്‍ സമീപനത്തിന് കാരണമെന്ത് എന്ന ചോദ്യത്തിന്റെ ഉത്തരം അമ്പത് സിഡികളിലുണ്ട്.

അമൃത ചൈതന്യയുടെ മാസ്റ്റര്‍പീസായ നഗ്നപൂജയുടെ ദൃശ്യങ്ങളും സിഡിയിലുണ്ട്. ഇഷ്ട വിവാഹം, ഭര്‍ത്തൃസ്നേഹ വര്‍ദ്ധന, സന്താന സൗഭാഗ്യം എന്നിവയ്ക്കാണ് നഗ്നപൂജ നടത്തിയിരുന്നത്. ഇഷ്ടദേവതയുടെ ചിത്രത്തിനു മുന്നില്‍ യുവതികളെ നൂല്‍ബന്ധമില്ലാതെ ചമ്രം പടിഞ്ഞിരുത്തിയാണ്
സ്വാമി പൂജ ചെയ്തിരുന്നത്. മന്ത്രോച്ചാരണത്തിന്റെ ശക്തിയില്‍ യുവതികള്‍ മയങ്ങി വീഴുമെന്നും അപ്പോള്‍ അനുഗ്രഹം ലഭിക്കുമെന്നുമായിരുന്നു പ്രചരണം.

ഇങ്ങനെ മയങ്ങി വീഴുന്നവരുടെ നഗ്നത സ്വാമി സിഡിയില്‍ ശേഖരിച്ചിട്ടുണ്ട്. സ്വാമിയുടെ മുന്നില്‍ ചമ്രം പടിഞ്ഞിരുന്നവരില്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരും കൗമാര പ്രായമുളള മക്കളുമുണ്ടത്രേ!

സ്വാമിയ്ക്ക് ജാമ്യം ലഭിക്കുമെന്ന് ഉറപ്പു വരുത്താന്‍ ഉന്നതര്‍ അക്ഷീണം പ്രയത്നിക്കുന്നതിന് കാരണവും ഈ സിഡികളാണെന്ന കാര്യം ഉറപ്പാണ്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+