Get Updates
Get notified of breaking news, exclusive insights, and must-see stories!

റവന്യൂ മന്ത്രിക്കെതിരെ വിഎസ്

2007 ജൂലൈ മൂന്നിനാണ് ടാറ്റായുടെ നൈമക്കാട് എസ്റ്റേറ്റില്‍ സ്ഥാപിച്ചിരുന്ന കണ്ണന്‍ ദേവന്‍ കമ്പനിയുടെ ബോര്‍ഡ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദൗത്യസംഘം എടുത്തു മാറ്റിയത്. പകരം ഇവിടെ സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.

ഈ ഭൂമി വനംവകുപ്പിന്റേതാണെന്ന് ജൂലൈ അഞ്ചിന് റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു. വര്‍ഷങ്ങളായി വനംവകുപ്പ് കൈവശം വെച്ചിരിക്കുന്ന ഭൂമിയാണ് മുഖ്യമന്ത്രി ഏറ്റെടുത്തതെന്നും എഴുതിത്തയ്യാറാക്കിയ പ്രസ്താവനയില്‍ കെ പി രാജേന്ദ്രന്‍ അവകാശപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയുടെ അഭാവത്തിലായിരുന്നു റവന്യൂ മന്ത്രിയുടെ പ്രസ്താവന. ജൂലൈ ആറിന് നിയമസഭയിലെത്തിയ വിഎസ് താനും റവന്യൂ മന്ത്രിയുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് സഭയില്‍ വ്യക്തമാക്കി.

എന്നാല്‍ ജൂലൈ ഒമ്പതിന് പാലക്കാട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റവന്യു, വനം മന്ത്രിമാരെ മുഖ്യമന്ത്രി നിശിതമായി വിമര്‍ശിച്ചു. ടാറ്റായില്‍ നിന്നും ഭൂമി പിടിച്ചെടുത്ത പ്രശ്നത്തില്‍ വിവാദമുണ്ടാക്കിയത് റവന്യൂ വനം മന്ത്രിമാരാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം.

ഇപ്പോള്‍ വീണ്ടും ഈ പ്രശ്നം വിഎസ് കുത്തിപ്പൊക്കിയതിന്റെ കാരണം വ്യക്തമല്ല. സിപിഎം സിപിഐ കക്ഷികള്‍ തമ്മില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന വൈരം കെ പി രാജേന്ദ്രനെതിരെയുളള വിഎസിന്റെ ആരോപണത്തോടെ കത്തിജ്വലിക്കുമോ എന്ന് കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.

മുന്‍പേജില്‍

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+