ആറു മാസത്തിനിടയില്‍ സന്തോഷ് നടത്തിയത് ആറുകോടിയുടെ ഇടപാട്
കൊച്ചി: പൊലീസിലെ ഉന്നത റാങ്കിലുള്ള ചില ഉദ്യോഗസ്ഥരുമായി പങ്കുചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ സന്തോഷ് മാധവന്‍ കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ആറുകോടിയുടെ ഇടപാട് നടത്തിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു.
എറണാകുളം ജില്ല കേന്ദ്രീകരിച്ച് റൊക്കം പണം നല്‍കിയാണ് ഇത്രയും വലിയ തുകയുടെ ഇടപാടുകള്‍ നടന്നത്. സന്തോഷ് മാധവന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പും എന്‍ഫോഴ്സുമെന്റും രണ്ട് ദിവസത്തിനകം അന്വേഷണം ആരംഭിക്കും.
മൂന്ന് പ്രമുഖ ബാങ്കുകളില്‍ രണ്ട് കോടി രൂപയുടെ നിക്ഷേപം സന്തോഷ് മാധവനുണ്ടെന്ന് പൊലീസിന് ലഭിച്ച രേഖകളില്‍ നിന്നു വ്യക്തമായി. ശാന്തിതീരം ട്രസ്റ്റ് ചെയര്‍മാനെന്ന നിലയിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്.
മൂന്ന് ബാങ്കുകളിലായി 80 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്നാണ് സന്തോഷ് വെളിപ്പെടുത്തിയത്. എന്നാല്‍ ആക്സിസ് ബാങ്കില്‍ മാത്രം 80 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്. വിദേശങ്ങളില്‍ നിന്ന് സംഭാവനയായും ശാന്തിതീരം ട്രസ്റ്റിനുള്ള ഫണ്ടായും കോടിക്കണക്കിന് തുക എത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്.
സന്തോഷ്മാധവിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച കൂടുതല്‍ ചോദ്യം ചെയ്യല്‍ ഉര്‍ണ്ടായില്ല. കടവന്ത്രയിലെ ഫ്ളാറ്റ്, ശാന്തിതീരം ഗസ്റ്റ് ഹൌസ് എന്നിവിടങ്ങളിലാണ് പ്രധാനമായും തെളിവെടുപ്പ് നടത്താനുള്ളത്.
ബാങ്ക് ലോക്കറില്‍ നിന്നു പൊലീസ് പിടിച്ചെടുത്ത നീലച്ചിത്ര സിഡികള്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട് സന്തോഷ് മാധവ് 15 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്ന രംഗങ്ങളാണ് സിഡിയിലുള്ളത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications