Get Updates
Get notified of breaking news, exclusive insights, and must-see stories!

സുകുമാരന്‍ നായര്‍ കാലുവാരിയാണെന്ന് സുധാകരന്‍

തിരുവനന്തപുരം: എന്‍എസ്എസ് അസിസ്റ്റന്റ് സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍ രംഗത്തെത്തി. കാലുവാരിയും കാലു നക്കിയുമാണ് സുകുമാരന്‍ നായര്‍ എന്‍എസ്എസ് അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്ത് എത്തിയതെന്ന് സുധാകരന്‍ പറഞ്ഞു.

'പട്ടം താണുപിള്ള അജയനായ ജനനായകന്‍' എന്ന പുസ്തകത്തിന്‍റെ പ്രകാശന വേളയിലാണ് മന്ത്രി ജി.സുധാകരന്‍ സുകുമാരന്‍ നായരെ വിമര്‍ശിച്ചത്.

കാല് വാരിയും കാല് നക്കിയുമാണ് പിയൂണ്‍ ആയി തുടങ്ങിയ സുകുമാരന്‍ നായര്‍ എന്‍എസ്എസ് ജോ‍യിന്‍റ് സെക്രട്ടറിയായത്. ഇങ്ങനെ തലപ്പത്ത് എത്തിയതുകൊണ്ടാണ് അദ്ദേഹം മര്യാദയില്ലാതെ സംസാരിക്കുന്നത്.

എന്‍എസ്എസ് ആസ്ഥാനം ചായക്കടയാണെന്ന് പറഞ്ഞ സുകുമാരന്‍ നായര്‍ അത് ചാ‍രായക്കടയല്ലെന്ന് പറയാതിരിക്കാന്‍ ശ്രദ്ധിക്കണം- സുധാകരന്‍ പറഞ്ഞു

കേരളത്തിലെ ഏറ്റവും സമര്‍ദ്ധനായ ബൂര്‍ഷ്വാ നേതാവ് ഏ.കെ ആന്‍റണിയാണെന്നും സുധാകരന്‍ ആരോപിച്ചു. തന്‍റെ സ്ഥാനം രക്ഷിക്കാന്‍ വേണ്ടി സ്വന്തം വ്യക്തിത്വം ആന്‍റണി മറക്കുമെന്നും സുധാകരന്‍ പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച കോണ്‍ഗ്രസ് നേതാവ് ജി.കാര്‍ത്തികേയന്‍ സുധാകരനെതിരെ തുറന്നടിച്ചു.

എല്ലാവര്‍ക്കും മാര്‍ക്കിടാന്‍ മന്ത്രിക്ക് ആരാണ് ലൈസന്‍സ് തന്നതെന്ന് അദ്ദേഹം ചോദിച്ചു. എല്ലാവര്‍ക്കും അവരവരുടേതായ തെറ്റുകളുണ്ട്. തെറ്റ്കുറ്റങ്ങള്‍ മാത്രം വച്ച് മാര്‍ക്കിട്ടാല്‍ പലര്‍ക്കും മാര്‍ക്കിടേണ്ടി വരും. കേരള രാഷ്ട്രീയത്തില്‍ കത്തിച്ച് വച്ച നിലവിളക്കാണ് ആന്‍റണിയെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+