പ്രണയത്തെ എതിര്‍ത്തു; മകള്‍ അമ്മയെ കൊന്നു
മൊഹാലി: മുംസ്ലിം യുവാവുമായുള്ള പ്രണയബന്ധത്തെയും വിവാഹത്തെയും എതിര്‍ത്ത മാതാവിനെ മകള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.
പഞ്ചാബിലെ മൊഹാലി ജില്ലയിലെ സിയല്‍ബ മജ്‌രി ഗ്രാമവാസിയായ ഗുര്‍വീന്ദര്‍ കൗര്‍ ആണ് അമ്മ കരംജിത് കൗറിനെ കഴുത്തുഞെരിച്ച് കൊന്നത്. സംഭവത്തെത്തുടര്‍ന്ന് ഗുര്‍വീന്ദറിനെ പൊലീസ് പിടികൂടി. താനാണ് കൊലപാതകം നടത്തിയതെന്ന് പെണ്‍കുട്ടി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
അമ്മയെ കൊലപ്പെടുത്തിയശേഷം മൃതദേഹത്തിന് സമീപത്ത് ഒരു ആത്മഹത്യാ കുറിപ്പ് എഴുതി വച്ച് ഗുര്‍വീന്ദര്‍ വീട്ടില്‍ നിന്നും ഓടിപ്പോവുകയാന്നുവത്രേ.
പിന്നീട് കരംജിതിന്റെ ഭര്‍ത്താവ് കരം സിങ് ചണ്ഡിഗഡിലെ ജോലിസ്ഥലത്തുനിന്നും തിരികെ വീട്ടിലെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഭാര്യയെയാണ് കണ്ടത് ഒപ്പം മൃതദേഹത്തിനടുത്ത കിടന്ന ആത്മഹത്യാ കുറിപ്പും ഇയാള്‍ കണ്ടെടുത്തു. തുടര്‍ന്ന് കരം സിംങ് പൊലീസില്‍ വിവരമറിയിച്ചു.
സംശയം തോന്നിയതിനെത്തുടര്‍ന്ന് പൊലീസ് ഗുര്‍വീന്ദറിന്റെ കാമുകനെ പിടികൂടി ചോദ്യം ചെയ്‌തു. ഇയാളില്‍ നിന്നാണ് ഗുര്‍വീന്ദര്‍ തന്നെയാണ് കൊലനടത്തിയതെന്നതിന് സൂചന ലഭിച്ചത്. തുടര്‍ന്ന് കാമുകനെക്കൊണ്ട് തന്നെ വിളിച്ചുവരുത്തി പൊലീസ് ഗുര്‍വീന്ദറിനെ അറസ്റ്റുചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയെ വെള്ളിയാഴ്‌ച കോടതിയില്‍ ഹാജരാക്കും. കൊലപാതകത്തില്‍ പങ്കില്ലെന്ന് കണ്ടതിനെത്തുടര്‍ന്ന് യുവാവിനെ പൊലീസ് വിട്ടയച്ചു. ഗുര്‍വീന്ദറിന്റെ സഹോദരന്‍ അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം, മൂത്തസഹോദരി വിവാഹിതയാണ്.












Click it and Unblock the Notifications