കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്തോഷ് മാധവന്‍ കേസ് : സെറാഫിന്‍ വ്യാഴാഴ്‌ച മൊഴി നല്‌കും

  • By Staff
Google Oneindia Malayalam News

കൊച്ചി: സന്തോഷ്‌ മാധവനെതിരെ ഇന്റര്‍പോളിലും കേരളാ പോലീസിലും പരാതി നല്‌കിയ ദുബായിലെ ബിസിനസ്സുകാരിയായ എഡ്വിന്‍ സെറാഫിന്‍ വ്യഴാഴ്‌ച കൊച്ചിയില്‍ പോലീസിന്‌ മൊഴി നല്‌കും.

ബുധനാഴ്‌ച മൊഴി നല്‌കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും സ്വദേശമായ പനിയുള്ളതിനാല്‍ സ്വദേശമായ തിരുവനന്തപുരത്തു നിന്നും കൊച്ചി വരെ യാത്ര ചെയ്യാന്‍ സാധിയ്‌ക്കില്ലെന്നും വ്യഴാഴ്‌ച മൊഴി നല്‌കാനെത്തുമെന്നും സെറാഫിന്‍ അറിയിക്കുകയായിരുന്നു.

ഹോട്ടല്‍ ബിസിനസ്സില്‍ പങ്കാളിയാക്കാമെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ 40 ലക്ഷം രൂപ സന്തോഷ്‌ മാധവന്‍ തട്ടിയെടുത്തുവെന്നാണ്‌ സെറാഫിന്‍ ഇമെയിലും ഫാക്‌സിലുമായി ദുബായില്‍ നിന്നും കേരളാ പോലീസിന്‌ നല്‌കിയ പരാതിയിലുണ്ടായിരുന്നത്‌.

എന്നാല്‍ തട്ടിപ്പ്‌ സംബന്ധിച്ച്‌ തെളിവുകള്‍ ഒന്നും ഹാജരാക്കാത്തതിനാല്‍ കേസിനെക്കുറിച്ച്‌ കൃത്യമായി അന്വേഷണം നടത്താന്‍ പോലീസിന്‌ കഴിഞ്ഞിരുന്നില്ല.

പോലീസ്‌ തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ്‌ നേരിട്ട്‌ പരാതി ബോധിപ്പിയ്‌ക്കാനും കൂടുതല്‍ തെളിവുകള്‍ നല്‌കുന്നതിനുമായി സെറാഫിന്‍ കേരളത്തിലെത്തിയത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍



























വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X