Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസവിച്ചില്ലെന്ന കുറ്റത്തിന്‌ യുവതിയെ ബന്ധുക്കള്‍ തീയിട്ടു കൊന്നു

കൊല്‍ക്കത്ത: വിവാഹം കഴിഞ്ഞ്‌ മൂന്നുവര്‍ഷമായിട്ടും ഒരു കുഞ്ഞിന്‌ ജന്മം നല്‍കിയില്ലെന്ന കുറ്റത്തിന്‌ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ യുവതിയെ മണ്ണെണ്ണയൊഴിച്ച്‌ തീയിട്ടുകൊന്നു.

വ്യാഴാഴ്‌ച രാവിലെയാണ്‌ ശകുന്തള സിംങ്‌(25) എന്ന യുവതിയെ ഉറക്കത്തിനിടയില്‍ ഭര്‍തൃവീട്ടുകാര്‍ തീയിട്ടത്‌. വസ്‌ത്രങ്ങള്‍ക്ക്‌ തീപ്പിടിച്ച നിലയില്‍ തെരുവിലേയ്‌ക്കോടി സഹായമഭ്യര്‍ത്ഥിച്ച യുവതിയെ പൊലീസ്‌ ആശുപത്രിയിലില്‍ പ്രവേശിപ്പിച്ചു. തൊണ്ണൂറുശതമാനം പൊള്ളലേറ്റ യുവതിയുടെ മരണ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ്‌ ഭര്‍ത്താവ്‌ വിക്രം സിംങിനെയും ഭര്‍തൃപിതാവ്‌ ശിബപ്രസാദ്‌ ബാല്‍മീകിയെയും അറസ്റ്റുചെയ്‌തു.

ഡിഎല്‍ ഖാന്‍ റോഡില്‍ പട്രോളിംഗ്‌ നടത്തുന്നതിനിടെ ഉച്ചയ്‌ക്ക്‌ 12.30നാണ്‌ അലിപൂര്‍ പൊലീസിന്‌ കാളിഘട്ട്‌ പൊലീസില്‍ നിന്നും വസ്‌ത്രത്തിന്‌ തീപ്പിടിച്ച്‌ തെരുവില്‍ സഹായത്തിന്‌ അഭ്യര്‍ത്ഥിക്കുന്ന സ്‌ത്രീയെക്കുറിച്ച്‌ വിവരം ലഭിച്ചത്‌. തിരച്ചിലിനൊടുവില്‍ ശംഭുനാഥ്‌ പണ്ഡിറ്ര്‌ സ്‌ട്രീറ്റില്‍വച്ച്‌ യുവതിയെ പൊലീസ്‌ കണ്ടെത്തി.

അപ്പോഴേയ്‌ക്കും വസ്‌ത്രത്തില്‍ നിന്നും തീ ശരീരത്തിലും പടര്‍ന്നിരുന്നു. തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശകുന്തളയുടെ മരണം ആത്മഹത്യയാണെന്ന്‌ വരുത്തിത്തീര്‍ക്കാനായിരുന്നു ഭര്‍തൃവീട്ടുകാരുടെ പദ്ധതി. എന്നാല്‍ മരിക്കുന്നതിന്‌ മുമ്പ്‌ ശകുന്തള തന്റെ മരണത്തിന്‌ ഉത്തരവാദികള്‍ ഭര്‍തൃപിതാവും ഭര്‍തൃസഹോദരനുമാണെന്ന്‌ പൊലീസിന്‌ മൊഴി നല്‍കിയിരുന്നു.

മൂന്നുവര്‍ഷം മുമ്പാണ്‌ ശകുന്തള വിക്രത്തെ വിവാഹം ചെയ്‌തത്‌. വിവാഹം കഴിഞ്ഞ്‌ ഏറെനാളായിട്ടും ശകുന്തള ഗര്‍ഭിണിയാകാത്തതില്‍ ഭര്‍തൃപിതാവും സഹോദരനും അതൃപ്‌തരായിരുന്നു. ശകുന്തളയെ ഉപേക്ഷിച്ച്‌ മറ്റൊരു സ്‌ത്രീയെ വിവാഹം ചെയ്യാന്‍ അവര്‍ വിക്രത്തിനോട്‌ ആവശ്യപ്പെട്ടു.

ഇതിനെത്തുടര്‍ന്ന്‌ വിക്രം ശകുന്തളെയെയും കൂട്ടി മറ്റൊരു വീട്ടിലേയ്‌ക്ക്‌ താമസം മാറ്റി. തുടര്‍ന്ന്‌ ബുധനാഴ്‌ച രാത്രി വിക്രം തിരിച്ചുചെല്ലണമെന്നാവശ്യപ്പെട്ട്‌ പിതാവും സഹോദരനും ഈ വീട്ടിലെത്തി. തുടര്‍ന്ന്‌ വഴക്കുണ്ടാവുകയും ശകുന്തള കിടന്നുറങ്ങുന്നതിനിടെ അച്ഛനും മക്കളും ചേര്‍ന്ന്‌ മണ്ണെണ്ണയൊഴിച്ച്‌ തീയിടുകയും ചെയ്യുകയായിരുന്നു. വിക്രംത്തിനും ശിബപ്രസാദിനും എതിരെ പൊലീസ്‌ കൊലപാതക്കുറ്റം രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. വിക്രത്തിന്റെ സഹോദരന്‍ ഗണേശിനായി തിരച്ചില്‍ നടക്കുകയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+