പെണ്‍കുഞ്ഞുങ്ങളെ ഉപേക്ഷിച്ചിട്ടില്ലെന്ന് ദന്പതിമാര്‍
ലണ്ടന്‍: തങ്ങള്‍ക്കു പിറന്ന ഇരട്ടപ്പെണ്‍കുഞ്ഞുങ്ങളെ ഉപേക്ഷിച്ചുവെന്ന വാര്‍ത്ത ശരിയല്ലെന്ന് ബ്രിട്ടനിലെ ബര്‍മിങ്ഹാമിലുള്ള ഇന്ത്യന്‍ ദമ്പതിമാര്‍ പറഞ്ഞു.
തെറ്റിദ്ധാരണമൂലമാണ് ഈ വാര്‍ത്ത പ്രചരിച്ചതെന്നും കുഞ്ഞുങ്ങളെ തങ്ങള്‍ വളര്‍ത്തുമെന്നും അവര്‍ വ്യക്തമാക്കി. എഴുപത്തിരണ്ടുകാരനായ അച്ഛന് അമ്പത്തിഒമ്പതുകാരിയായ അമ്മയില്‍ പിറന്ന ഇരട്ടപ്പെണ്‍കുഞ്ഞുങ്ങളെ ഉപേക്ഷിച്ചെന്ന റിപ്പോര്‍ട്ട് ബ്രിട്ടനില്‍ വന്‍ വിവാദമായിരുന്നു.
ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ഭാരക്കുറവുള്ളതിനാലാണ് ആസ്‌പത്രിയില്‍നിന്ന് ഏറ്റെടുക്കാത്തതെന്ന് അവരുടെ അര്‍ധ സഹോദരന്‍ പറഞ്ഞു. എഴുപത്തിരണ്ടുകാരന് ആദ്യ ഭാര്യയില്‍ പിറന്ന പുത്രനാണ് ഇയാള്‍ .
'ആശയവിനിമയത്തിലെ പ്രശ്‌നങ്ങളാണ് തെറ്റായ വാര്‍ത്ത പ്രചരിക്കാനിടയാക്കിയത്. എന്റെ അച്ഛന്റെ ഇംഗ്ലീഷ് അത്ര നല്ലതല്ല. അദ്ദേഹം പറഞ്ഞത് കേട്ടയാള്‍ തെറ്റിദ്ധരിച്ചതാവണം. കുട്ടികളെ ഞങ്ങള്‍ നന്നായി നോക്കും'-അദ്ദേഹം പറഞ്ഞു.
സിസേറിയന്‍ ശസ്‌ത്രക്രിയക്ക് വിധേയയായതിനാല്‍ കടുത്ത ദേഹാസ്വാസ്ഥ്യമുള്ളതിനാലാണ് കുഞ്ഞുങ്ങളുടെ അമ്മയ്‌ക്ക് അവര്‍ക്കൊപ്പം കഴിയാനാവാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ അമ്മ 1981ല്‍ മരിച്ചതിനാലാണ് അച്ഛന്‍ പുനര്‍വിവാഹിതനായതെന്നും യുവാവ് വിശദീകരിച്ചു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് മൂന്നുപേരും കഴിഞ്ഞദിവസം ആസ്‌പത്രിയില്‍ കുഞ്ഞുങ്ങളെ സന്ദര്‍ശിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications