Get Updates
Get notified of breaking news, exclusive insights, and must-see stories!

പുകവലിക്കാരെ വേണ്ടെന്ന്‌ പെണ്‍കുട്ടികള്‍

Smokingകണ്ണൂര്‍: പുകവലിക്കാരായ പുരുഷന്മാരെ വിവാഹം കഴിക്കാന്‍ സ്‌ത്രീകള്‍ക്ക്‌ താല്‍പര്യമില്ലെന്ന്‌ പഠന റിപ്പോര്‍ട്ട്‌. കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളെജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ്‌ പുകവലിക്കാരായ പുരുഷന്മാരെ വിവാഹം കഴിക്കാന്‍ സ്‌ത്രീകള്‍ ഇഷ്ടപ്പെടുന്നില്ലെന്ന്‌ വ്യക്തമായത്‌.

കണ്ണൂര്‍ ജില്ലയിലെ നാല്‌ കോളെജുകളിലെ 1800 ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്കിടയിലാണ്‌ പഠനം നടത്തിയത്‌. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയാണ്‌ ഇതിനായി ഉപയോഗിച്ചത്‌. ഇവരില്‍ 99ശതമാനം പേരും വെളിപ്പെടുത്തിയത്‌ പുകവലിക്കുന്ന പുരുഷനെ ഭര്‍ത്താവാക്കാന്‍ താല്‍പര്യമില്ലെന്നാണ്‌.

വിദ്യാര്‍ത്ഥിനികളില്‍ അറുപത്‌ ശതമാനം പേരുടെയും രക്ഷിതാക്കള്‍ പുകവലിക്കാരണ്‌. 92 ശതമാനം പേരും രക്ഷിതാക്കളുടെ പുകവലിയ്‌ക്കെതിരാണ്‌. എന്തുകൊണ്ട്‌ പുകവലിയെ എതിര്‍ക്കുന്നുവെന്ന ചോദ്യത്തിനാ 58ശതമാനം പേരും പുകവലിയുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ്‌ ചൂണ്ടിക്കാട്ടിയത്‌.

വടക്കന്‍ കേരളത്തിലെ കുട്ടികളില്‍ 18ശതമാനം പേരും പുകലയില ഉപയോഗിക്കുന്നവരാണെന്ന്‌ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. സ്‌കൂള്‍ പരിസരങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങല്‍ ലഭിക്കുന്നതാണ്‌ ഇതിന്‌ പ്രധാന കാരണം. 40 ശതമാനം കുട്ടികള്‍ സുഹൃത്തുക്കളുടെ സമ്മര്‍ദ്ദം കൊണ്ടാണ്‌ പുലയില ഉപയോഗത്തിലേയ്‌ക്ക്‌ തിരിയുന്നത്‌.

38ശതമാനം വിദ്യാര്‍ത്ഥികള്‍ പുകയില ഉപയോഗിക്കുന്നത്‌ രക്ഷിതാക്കളെയും അധ്യാപകരെയും അനുകരിച്ചുകൊണ്ടാണ്‌. രക്ഷിതാക്കളില്‍ 89ശതമാനം പേരും തങ്ങളുടെ കുട്ടികള്‍ പുകയില ഉപയോഗിക്കുന്നുണ്ടെന്ന കാര്യംതിരിച്ചറിയുന്നില്ലെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. പാന്‍മസാല ഉപയോഗിക്കുന്നവരുടെ എണ്ണം കുട്ടികളുടെ ഇടയില്‍ വര്‍ധിക്കുന്നതായും പഠനത്തില്‍ കണ്ടെത്തി.

കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാരായ ഡോ എം ജയകുമാരി, ഡോക്ടര്‍ എസ്‌ ജയദേവന്‍, ഡോക്ടര്‍ ജിഷ സി ഹരന്‍ തുടങ്ങിയവരാണ്‌ പഠനത്തിന്‌ നേതൃത്വം നല്‍കിയത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+