കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷണക്കത്തില്‍ വി.എസിന്റെ പടം; ബ്രാഞ്ച്‌ സെക്രട്ടറിയ്‌ക്ക്‌ സ്ഥാനം പോയി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്‌: മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്റെ പടംവച്ച്‌ ഗൃഹപ്രവേശന ക്ഷണക്കത്ത്‌ അച്ചടിച്ച്‌ വിതരണം ചെയ്‌ത സിപിഎം ബ്രാഞ്ച്‌ സെക്രട്ടറിയെ സ്ഥാനഭ്രഷ്ടനാക്കി.

മുടവന്തേരി സിപിഎം ബ്രാഞ്ച്‌ സെക്രട്ടറി വി.കെ ചന്ദ്രനാണ്‌ വി.എസിന്റെ പടം വച്ച ക്ഷണക്കത്ത്‌ അച്ചടിച്ചതിനെത്തുടര്‍ന്ന്‌ അച്ചടക്ക നടപടി നേരിടേണ്ടിവന്നത്‌.

ബ്രാഞ്ച്‌ സെക്രട്ടറി സ്ഥാനത്ത്‌ നിന്നും നീക്കിയതിന്‌ പിന്നാലെ ചന്ദ്രനെ പാര്‍ട്ടിയില്‍ നിന്നുതന്നെ പുറത്താക്കാനും ഔദ്യോഗിക പക്ഷം നീക്കങ്ങള്‍തുടങ്ങിയിട്ടുണ്ട്‌. ഇതിനെ ചെറുക്കാന്‍ വി.എസ്‌ വിഭാഗം രംഗത്തെത്തിയിട്ടുണ്ട്‌.

വി.എസിന്റെ പടംവച്ച്‌ ക്ഷണക്കത്ത്‌ അച്ചടിച്ച്‌ നല്‍കിയതിന്‌ ചന്ദ്രനോട്‌ നേരത്തേ പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചന്ദ്രന്‍ നല്‍കിയ മറുപടി തൃപ്‌തികരമല്ലെന്നും ഇക്കാര്യത്തില്‍ തുടര്‍നടപടി ഏരിയ കമ്മറ്റിയാണ്‌ എടുക്കേണ്ടതെന്നും തൂണേരി ലോക്കല്‍ സെക്രട്ടറി ഇ.കെ രാജന്‍ അറിയിച്ചു.

ചന്ദ്രനെ മുടവന്തേരി ബ്രാഞ്ച്‌ സെക്രട്ടറി സ്ഥാനത്തുനിന്നൊഴിവാക്കി പകരം പി രാജീവിനെ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്‌. ക്ഷണക്കത്ത്‌ പ്രശ്‌നത്തിന്‌ മുമ്പേതന്നെ ചന്ദ്രന്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഔദ്യോഗിക പക്ഷം ആരോപിക്കുന്നുണ്ട്‌. വി.എസിന്റെ പടംവച്ച്‌ ക്ഷണക്കത്ത്‌ അച്ചടിച്ചത്‌ പണം പിരിക്കാനാണെന്നാണ്‌ പാര്‍ട്ടി ആരോപിക്കുന്നത്‌.

ഇരിങ്ങണ്ണൂര്‍ ടൗണിനടത്ത്‌ ചന്ദ്രന്‍ നിര്‍മ്മിച്ച വിസ്‌മയം എന്ന വീടിന്റെ ഗൃഹപ്രവേശത്തിനായി അച്ചടിച്ച കത്തിലാണ്‌ വി.എസിന്റെ ചിത്രമുള്ളത്‌. മെയ്‌ 11നായുരുന്ന ഗൃഹപ്രവേശച്ചടങ്ങ്‌. എകെജിയുടെ പടം സിപിഎം ജില്ലാകമ്മിറ്റിയംഗത്തെക്കൊണ്ട്‌ അനാച്ഛാദനം ചെയ്യിച്ചുകൊണ്ടായിരുന്നു ചന്ദ്രന്‍ പുതിയ വീട്ടില്‍ താമസം തുടങ്ങിയത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X