Get Updates
Get notified of breaking news, exclusive insights, and must-see stories!

മാരിയമ്മയെ ആരാധിക്കുന്ന മുസ്ലിം ദമ്പതിമാര്‍

ചിദംബരം: മുസ്ലിം ദമ്പതികള്‍ പണിത മാരിയമ്മന്‍ ക്ഷേത്രം മതമൈത്രിയുടെ പ്രതീകമാകുന്നു. ചെന്നൈനഗരത്തില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ ചിദംബരത്തിനടുത്താണ്‌ മുസ്ലിം ദമ്പതികള്‍ മാരിയമ്മന്‍ ദൈവതയുടെ ക്ഷേത്രം പണിത്‌ പൂജകള്‍ നടത്തുന്നത്‌.

ചിദംബരത്ത്‌ ചായക്കട നടത്തുന്ന മുഹമ്മദ്‌ അലി ജിന്ന(55)യും ഭാര്യ ബഷീറബിയും(50)മാണ്‌ തങ്ങളുടെ വീട്ടുമുറ്റത്ത്‌ ഹിന്ദുദേവതയുടെ ക്ഷേത്രം പണിത്‌ ആരാധന നടത്തുന്നത്‌. ക്ഷേത്രം പണിതുയര്‍ത്തിയതോടെ ഇവിടേയ്‌ക്ക്‌ ഭക്തരുടെ പ്രവാഹവും തുടങ്ങി.

പത്തുവര്‍ഷം മുമ്പ്‌ ബഷീരാബി കണ്ട ഒരു സ്വപ്‌നത്തെത്തുടര്‍ന്നാണ്‌ ക്ഷേത്രം നിര്‍മ്മിക്കാന്‍ ഇവര്‍ തീരുമാനിച്ചത്‌. സ്വപ്‌നത്തില്‍ മാരിയമ്മന്‍ പ്രത്യക്ഷപ്പെടുകയും തനിയ്‌ക്കായി ഒരു ക്ഷേത്രം പണിത്‌ ആരാധന നടത്താന്‍ ബഷീറബിയോട്‌ ആഗ്രഹിക്കുകയും ചെയ്‌തു ഇക്കാര്യം ഭാര്യ പറഞ്ഞപ്പോള്‍ ക്ഷേത്രം പണിത്‌ ആരാധന നടത്താന്‍ ജിന്ന തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന്‌ ബഷീറബിയുടെ ആഭരണങ്ങള്‍ വിറ്റ്‌ ക്ഷേത്രനിര്‍മ്മാണത്തിനുള്ള പണം കണ്ടെത്തി. തുടര്‍ന്ന്‌ കുംഭകോണത്ത്‌ ദൈവവിഗ്രഹങ്ങള്‍ പണിയുന്ന സ്ഥലമുണ്ടെന്ന്‌ അറിഞ്ഞ്‌ അവിടെപ്പോയി ഒരു മാരിയമ്മന്‍ വിഗ്രഹം വാങ്ങി. അങ്ങനെ ക്ഷേത്ര നിര്‍മ്മാണം കഴിഞ്ഞ്‌ ഒരു പൂജാരിയെ പൂജയ്‌ക്കായി നിയോഗിച്ചു. പിന്നീട്‌ പൂജാവിധികള്‍ പഠിച്ച ബഷീറബി തന്നെ പൂജകള്‍ ചെയ്യാന്‍ തുടങ്ങി.

ഇപ്പോള്‍ ഇവിടെ വര്‍ഷത്തിലൊരിക്കല്‍ ഉത്സവവും നടത്താറുണ്ട്‌. ദേവീ വിഗ്രഹം നഗരത്തിലൂടെ പ്രദക്ഷിണം വച്ചുകൊണ്ടുള്ള ഉത്സവത്തില്‍ ഒട്ടേറെ ഭക്തര്‍ പങ്കെടുക്കാറുമുണ്ടത്രേ. ക്ഷേത്രം പണിയുകയും ആരാധന നടത്തുകയും ചെയ്യുന്നതിനാല്‍ സ്വന്തം സമുദായക്കാര്‍ ഇവരെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്‌.

ഇതിനെത്തുടര്‍ന്ന്‌ ജിന്ന നമസ്‌കാരവും വെള്ളിയാഴ്‌ചകളില്‍ പള്ളിയില്‍ നടത്തുന്ന സന്ദര്‍ശനവും നിര്‍ത്തി. എന്നാല്‍ ഇവരുടെ മകന്‍ ഇപ്പോഴും പള്ളിയില്‍ പോവുകയും നമസ്‌കരിക്കുകയും ചെയ്യുന്നുണ്ട്‌. മാരിയമ്മയോടുള്ള ഭക്തിയെത്തുടര്‍ന്ന്‌ ബഷീറബി തന്റെ കയ്യില്‍ ദേവതയുടെ രൂപം പച്ചകുത്തിയിട്ടുണ്ട്‌.

ഭാര്യ ദേവതയെ സ്വപ്‌നം കണ്ടുവെന്ന്‌ പറഞ്ഞപ്പോള്‍ അത്‌ തള്ളിക്കളയാന്‍ എനിക്ക്‌ കഴിഞ്ഞില്ല. ക്ഷേത്രം നിര്‍മ്മിക്കുന്ന കാര്യം ഞങ്ങള്‍ ആരോടും ആലോചിച്ചിട്ടില്ല. എല്ലാ മതവും ഒന്നാണെന്ന വിശ്വാസക്കാരനാണ്‌ ഞാന്‍- ജിന്ന പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+