Get Updates
Get notified of breaking news, exclusive insights, and must-see stories!

റവന്യൂ സെക്രട്ടറി ഹാജരാകേണ്ട: ഹൈക്കോടതി

കൊച്ചി: ഗോള്‍ഫ്‌ ക്ലബ്‌ ഒഴിപ്പിയ്‌ക്കലുമായി ബന്ധപ്പെട്ട് റവന്യൂ സെക്രട്ടറി നിവേദിത പി. ഹരന്‍ നേരിട്ട്‌ ഹാജരാകുന്നതില്‍ നിന്നും ഹൈക്കോടതി ഒഴിവാക്കി.

സംഭവത്തില്‍ നിവേദിത ഖേദം പ്രകടനം നടത്തുമെന്ന്‌ അഭിഭാഷകന്‍ ഉറപ്പു നല്‌കിയതിനെ തുടര്‍ന്നാണിത്‌. കേസില്‍ റവന്യൂ വകുപ്പിനെതിരെ രൂക്ഷമായ വിമര്‍ശനമാണ്‌ കോടതി ഇന്നും നടത്തിയത്‌.

സെക്രട്ടറിയ്‌ക്കെതിരെയുള്ള പരാമര്‍ശങ്ങളില്‍ ഇപ്പോഴും ഉറച്ചു നില്‌ക്കുകയാണെന്നും കോടതി വ്യക്തമാക്കി. ക്ലബ്‌ ഏറ്റെടുത്ത നടപടി അഡ്വക്കേറ്റ്‌ ജനറലിനെ അവഹേളിയ്‌ക്കുന്നതിന്‌ തുല്യമാണെന്ന്‌ നീരിക്ഷച്ച കോടതി ഇത്‌ ഭരണഘടനാപരമായ ലംഘനമാണെന്നും പറഞ്ഞു.

റിവ്യൂ ഹര്‍ജിയില്‍ ഖേദ പ്രകടനം നടത്തിയിരുന്നെങ്കില്‍ സെക്രട്ടറിയെ നേരിട്ട്‌ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കുമായിരുന്നെന്നും ജസ്‌റ്റിസ്‌ സിരിജഗന്‍ പറഞ്ഞു. മന്ത്രിസഭാ തീരുമാനം നടപ്പാക്കുക മാത്രമാണ്‌ റവന്യൂ സെക്രട്ടറി ചെയ്‌തതെന്ന അഭിഭാഷകന്റെ വാദവും കോടതി അംഗീകരിച്ചില്ല.

ഇങ്ങനെയാണ്‌ സര്‍ക്കാരും ഉദ്യോഗസ്ഥരും പ്രവര്‍ത്തിയ്‌ക്കുന്നതെങ്കില്‍ ഭരണഘടനാപരമായ അധികാരങ്ങള്‍ പ്രയോഗിക്കാന്‍ കഴിയില്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+