കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചു
തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും വില്‌പന നികുതി കുറയ്‌ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയില്‍ 1.22 രൂപയും ഒരു ലിറ്റര്‍ ഡീസലിന്റെ വിലയില്‍ 66 പൈസയുമാണ് കുറവ് വരുത്തിയിട്ടുള്ളത്. എന്നാല്‍ പാചക വാതകത്തിന് ഇളവ് പ്രഖ്യാപിച്ചിട്ടില്ല.
പെട്രോളിന്റെ നികുതി നിരക്ക് 29.01 ശതമാനത്തില്‍ നിന്നും 26.03 ശതമാനമായും ഡീസലിന്റെ നിരക്ക് 24.69 ശതമാനത്തില്‍ നിന്ന് 22.49 ശതമാനമായുമാണ് കുറച്ചിരിയ്‌ക്കുന്നത്.
നേരത്തെ കേന്ദ്രം പെട്രോളിയം ഉത്‌പന്നങ്ങളുടെ വില വര്‍ധന പ്രഖ്യാപിച്ചയുടനെ കേരളം വില്‌പന നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വന്നിരുന്നില്ല.
ധനകാര്യ മന്ത്രി വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ചര്‍ച്ച നടത്തി നികുതിയിളവ് പ്രഖ്യാപിയ്‌ക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ നികുതി കുറയ്‌ക്കുന്നത് പ്രതിപക്ഷം മുതലെടുക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടിയെടുക്കണമെന്ന് വെള്ളിയാഴ്‌ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‌കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് ധനവകുപ്പിന്റെ താത്‌കാലിക ചുമതല വഹിയ്‌ക്കുന്ന പാലൊളി മുഹമ്മദ് കുട്ടിയും തോമസ് ഐസക്കുമായി ഫോണില്‍ ചര്‍ച്ച നടത്തിയതിനു ശേഷം മുഖ്യമന്ത്രി നികുതിയിളവ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു.
കേരളത്തിനു പുറമെ ബംഗാള്‍ ഉള്‍പ്പടെയുള്ള മിക്ക സംസ്ഥാനങ്ങളും നികുതിയിളവ് നല്‌കി വില വര്‍ധനയുടെ കാഠിന്യം കുറച്ചിരുന്നു. ഇപ്പോള്‍ നികുതി നിരക്കില്‍ നല്‌കിയിട്ടുള്ള കുറവ് മൂലം 322 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ഉപേക്ഷിച്ചിരിയ്‌ക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications