ആത്മീയ, ഭൂമാഫിയക്കെതിരെ നടപടി ഉടന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമാഫിയയുടെയും ആത്മീയതയുടെ മറവില്‍ ക്രമക്കേട് കാട്ടുന്ന ധര്‍മ സ്ഥാപാന ട്രസ്റ്റുകളുടെയും എല്ലാ ഇടപാടുകളെക്കുറിച്ചും സമഗ്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‌കാന്‍ ആഭ്യന്തര-റവന്യൂ വകുപ്പുകള്‍ക്ക് മന്ത്രിസഭാ യോഗം നിര്‍ദ്ദേശം നല്‌കി.
രജിസ്‌ട്രേഷന്‍-നിയമ വകുപ്പുകളോടും ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശമുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഒരോ വകുപ്പും ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളും അതിന്‍ മേല്‍ നടപ്പാക്കേണ്ട കാര്യങ്ങളും സമര്‍പ്പിയ്കക്കണം.
ഈ മാസം 23ന് നിയമസഭാ സമ്മേളനം ആരംഭിയ്‌ക്കുന്നതിന് മുമ്പ് ഭൂമാഭഫിയക്കെതിരെയും ആത്മീയതുടെ മറവില്‍ ക്രമക്കേട് നടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിയ്‌ക്കാനാണ് യോഗം തീരുമാനിച്ചിരിയ്‌ക്കുന്നത്.
ആത്മീയ ധര്‍മ്മ സ്ഥാപനങ്ങളുടെ മറ പിടിച്ച് കോടിക്കണക്കിന് രൂപയുടെ ഭൂമി ഇടപാടുകള്‍ നടത്തുകയും വിവിധ തട്ടിപ്പുകള്‍ നടത്തുകയും ചെയ്‌ത സന്തോഷ് മാധവന്‍, കെ.പി യോഹന്നാന്‍ തുടങ്ങിയവരെപ്പറ്റി ഇന്റലിജന്റ്‌സ് വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കം ആഭ്യന്തര മന്ത്രി കോടിയേരി മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചിരുന്നു.
ഇരുവരും കോടിക്കണക്കിന് രൂപ സമ്പാദിയ്‌ക്കുകയും ഒരു സമാന്തര സര്‍ക്കാരിനെ പോലെ പ്രവര്‍ത്തിയ്‌ക്കുകയുമാണെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ട്.
അതെ സമയം ധര്‍മ്മ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയ്‌ക്കു തുനിഞ്ഞാല്‍ ചില മതവിഭാഗങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തുമെന്ന് ചില മന്ത്രിമാര്‍ ആശങ്ക പ്രകടിപ്പിച്ചു.
എന്നാല്‍ കള്ള നാണയങ്ങളെ പുറത്തു കൊണ്ടു വരണമെന്ന കാര്യത്തില്‍ കര്‍ശന നടപടി തന്നെ സ്വീകരിയ്‌ക്കണമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
യഥാര്‍ഥ സ്ഥാപനങ്ങള്‍ക്ക് യാതൊരു പ്രശ്‌നവും കൂടാതെ കുഴപ്പക്കാര്‍ക്കെതിരെ മാത്രം നീങ്ങിയാല്‍ ഒരു മതവിഭാഗവും പ്രശ്‌നമുണ്ടാക്കില്ലെന്ന് യോഗം വിലയിരുത്തി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()












Click it and Unblock the Notifications