Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാംഗ്ലൂരില്‍ വനിതാ ഗുണ്ടകള്‍ പിടിയില്‍

ബാഗ്ലൂര്‍: നഗരത്തില്‍ നിന്നും വനിതകളായ വാടകക്കൊലയാളികളെ പൊലീസ്‌ അറസ്റ്റുചെയ്‌തു. ആദര്‍ശ്‌ നഗറിലുള്ള റിയല്‍ എസ്റ്റേറ്റ്‌ ബിസിനസുകാരനായ പ്രകാശ്‌ കുമാര്‍ എന്നയാള്‍ സ്വന്തം ഭാര്യയെ കൊല്ലാനായി നിയോഗിച്ച രോഹിണി(20), കാവ്യ(22), പല്ലവി (25) എന്നിവരാണ്‌ അറസ്റ്റിലായത്‌.

അവിഹിതബന്ധത്തെ ചോദ്യം ചെയ്‌തതിനെത്തുടര്‍ന്നാണ്‌ പ്രകാശ്‌ ഭാര്യയായ അനിതയെ കൊലചെയ്യാനായി ഇവരെ ഏല്‍പ്പിച്ചത്‌. ഇതിനായി പ്രകാശ്‌ ഇവര്‍ക്ക്‌ 2 ലക്ഷം രൂപയും നല്‍കി.

ഒരാഴ്‌ചമുമ്പാണ്‌ അവിഹിതബന്ധത്തെ ചോദ്യം ചെയ്‌ത് ബഹളം വച്ച ഭാര്യയെ കൊലപ്പെടുത്താന്‍ പ്രകാശും കാമുകി നളിനിയും തീരുമാനിച്ചത്‌. ഇതിന്റെ ഭാഗമായി നളിനി അനിതയുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്‌തു. ഇതിനിടെ പ്രകാശ്‌ വനിതാ ഗുണ്ടകള്‍ക്ക്‌ രണ്ടുലക്ഷം രൂപ, രണ്ട്‌ ബുര്‍ഖകള്‍, രണ്ട്‌ കത്തി, മുളകുപൊടി എന്നിവ നല്‍കിയിരുന്നു.

ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ 12.30ന്‌ നളിനി പ്രകാശിന്റെ വീട്ടിലെത്തി അനിതയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പല്ലവിയും കാവ്യയും ബുര്‍ഖ ധരിച്ച്‌ വീട്ടിലെത്തി വാതിലിന്‌ മുട്ടിവിളിച്ചു. അനിത വാതില്‍ തുറന്ന ഉടന്‍ പല്ലവിയും കാവ്യയും ചേര്‍ന്ന്‌ അവരുടെ കണ്ണില്‍ മുകളുപൊടിയിട്ടശേഷം മര്‍ദ്ദിക്കാന്‍ തുടങ്ങി.

തുടര്‍ന്ന്‌ അനിത സഹായമഭ്യര്‍ത്ഥിച്ച്‌ ഉറക്കെ കരയാന്‍ തുടങ്ങി. ഇതുകേട്ട്‌ അയല്‍ക്കാര്‍ വീട്ടില്‍ ഓടിയെത്തിയപ്പോള്‍ രണ്ടുസ്‌ത്രീകള്‍ ചേര്‍ന്ന്‌ അനിതയെ മര്‍ദ്ദിക്കുന്നതാണ്‌ കണ്ടത്‌. അയല്‍ക്കാര്‍ ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ചോദ്യം ചെയ്യലിനിടെ പല്ലവി നടന്നതെന്താണെന്ന്‌ പൊലീസിനോട്‌ വിശദീകരിച്ചു.

പിടിയിലായവര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന്‌ രോഹിണിയെയും പൊലീസ്‌ പിടികൂടി. പല്ലവിയും കാവ്യയും സഹോദരിമാരാണ്‌. ഇവര്‍ മൂന്നുപേരും ഒരു വസ്‌ത്രനിര്‍മ്മാണ കമ്പനിയിലെ ജോലിക്കാരാണ്‌. വനിതാ ഗുണ്ടകള്‍ പിടിയിലായതോടെ പ്രകാശ്‌ ഒളിവില്‍പ്പോയിരിക്കുകയാണ്‌. ഇയാള്‍ക്കായി പൊലീസ്‌ തിരച്ചില്‍ നടത്തുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+