ഗുജ്ജറുകള്‍ക്ക് മുന്നില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ മുട്ടുമടക്കി
ജയ്‌പൂര്‍: മാസങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ഗുജ്ജറുകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് രാജസ്ഥാന്‍ സര്‍ക്കാര്‍ വഴങ്ങി. പട്ടിക വര്‍ഗത്തിലുള്‍പ്പെടുത്തി തങ്ങള്‍ക്കും സംവരണം വേണമെന്നതായിരുന്നു ഗുജ്ജറുകളഉടെ ആവശ്യം.
സംസ്ഥാന സര്‍ക്കാരുമായി ഗുജ്ജര്‍ നേതാക്കള്‍ ഉണ്ടാക്കിയ ധാരണ പ്രകാരം മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിനുള്ളില്‍ നിന്നു കൊണ്ട് ഗുജ്ജറുകള്‍ക്ക് നാല് മുതല്‍ ആറ് ശതമാനം വരെ സംവരണം നല്‌കാമെന്നാണ് സര്‍ക്കാര്‍ വാഗ്‌ദാനം.
ജയ്‌പൂരില്‍ ഗുജ്ജര്‍ നേതാവ് കിരോരി സിങ് ബെയ്‌ന്‍സാലയുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാജെ സിന്ധ്യ നേരിട്ട് നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം ബുധനാഴ്‌ചയുണ്ടായേക്കും.
ഏഴ് മാസങ്ങള്‍ക്കു മുമ്പ് കര്‍ക്കശ ഭാഷയില്‍ ആരംഭിച്ച ഗുജ്ജറുകളുടെ ആവശ്യം പിന്നീട് പ്രക്ഷോഭങ്ങള്‍ക്കും അക്രമ സംഭവങ്ങളിലേക്കും വഴി മാറുകയായിരുന്നു.
സമരം രാജസ്ഥാനില്‍ന നിന്നും സമീപ സംസ്ഥാനങ്ങളായ ദില്ലി, ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്കും വ്യാപിച്ചു.
പ്രക്ഷോഭത്തില്‍ നിന്നും പിന്നോട്ടില്ലെന്ന ഗുജ്ജര്‍ നേതാക്കളുടെ പ്രഖ്യാപനം കൂടിയായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഗത്യന്തരമില്ലാതെ ചര്‍ച്ചകള്‍ക്ക് തയാറാകുകയായിരുന്നു.
പ്രക്ഷോഭത്തിനിടെയുണ്ടായ വെടിവെയ്‌പിലും ഏറ്റുമുട്ടലുകളിലും 40 ഓളം പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. കോടികളുടെ നഷ്ടവും ഉണ്ടായി. സംവരണം അനുവദിയ്‌ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചരിത്രപരമെന്നാണ് ഗുജ്ജര്‍ നേതാവ് ബെയ്‌ന്‍സാല വിശേഷിപ്പിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications