ഒന്‍പത് വയസ്സുകാരിയുടെ മൃതദേഹം ചാക്കില്‍കെട്ടിയ നിലയില്‍
വടകര: നാലാംക്ലാസുകാരിയുടെ മൃതദേഹം സ്‌കൂളിനടുത്തുള്ള വീട്ടിലെ ടെറസില്‍ ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തി. ചെരണ്ടത്തൂര്‍ എംഎല്‍പി സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന ഷഹാന(9)യുടെ മൃതദേഹമാണ് ചാക്കില്‍ കെട്ടിയനിലയില്‍ കണ്ടെത്തിയത്.
ചെരണ്ടത്തൂര്‍ വാഴവളപ്പില്‍ മായിന്‍കുട്ടി(45)യുടേതാണ് വീട്. കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതാണെന്നാണ് സംശയിക്കുന്നത്. മായിന്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്ഷുഭിതരായ നാട്ടുകാര്‍ വീട് ആക്രമിക്കുകയും തീവയ്‌ക്കുകയും ചെയ്‌തു. തീയണയ്‌ക്കാനെത്തിയ അഗ്നിശമനസേനയെ നാട്ടുകാര്‍ തടഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്‌തു.
മുളമണ്ണില്‍ സാജിതയുടെയും കായണ്ണ തുപ്പാറ അംജദ്‌ഖാന്റെയും ഏകമകളാണ് ഷഹാന. എട്ടുവര്‍ഷമായി സാജിതയും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് കഴിയുന്നത്. തിങ്കളാഴ്‌ച രാവിലെ 11.45നാണ് സ്‌കൂളില്‍ നിന്നും കുട്ടിയെ കാണാതായത്. ഇന്റര്‍വെല്‍ സമയത്ത് വെള്ളം കുടിക്കാനായി കുട്ടി അടുത്ത വീട്ടിലേയ്‌ക്ക് പോയിരുന്നുവെന്ന് അറിഞ്ഞതിനെത്തുടര്‍ന്നാണ് മായിന്‍കുട്ടിയുടെ വീട്ടില്‍
അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയത്.
മായിന്‍കുട്ടിയോട് കുട്ടിയ കണ്ടോയെന്ന് ചോദിച്ചപ്പോള്‍ കുട്ടി വെള്ളം കുടിച്ച് തിരിച്ചുപോയെന്നായിരുന്നു മറുപടി. എന്നാല്‍ കുട്ടിയുടെ ചെരുപ്പ് വീട്ടിനടുത്ത് കണ്ട് സംശയം തോന്നിയ അധ്യാപകരും നാട്ടുകാരും വീട്ടിനകത്ത് കയറി പരിശോധന നടത്തിയപ്പോഴാണ് ടെറസില്‍ ചാക്കില്‍ക്കെട്ടി ഓലകൊണ്ട് മറച്ചുവച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
കഴുത്തില്‍ കൈലിമുണ്ടുകൊണ്ട് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. മാനഭംഗപ്പെടുത്തിയതായി പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞിട്ടില്ലെന്ന് ജഡം പരിശോധിച്ച മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ശ്രീലത അറിയിച്ചു. വടകര തഹസില്‍ദാര്‍ കെ പുഷ്‌പരാജന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേയ്‌ക്ക് പോസ്‌റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.
മായിന്‍കുട്ടിയുടെ ഭാര്യയും നാലു പെണ്‍മക്കളും വീട്ടിലുണ്ടായിരുന്നില്ല. കുട്ടിയുടെ മരണവുമായി തനിക്ക് ബന്ധമില്ലെന്നാണ് മായിന്‍കുട്ടി പറയുന്നത്.












Click it and Unblock the Notifications