രാജസ്ഥാനില്‍ കൊട്ടാര കച്ചവടം പൊടി പൊടിയ്‌ക്കുന്നു
ജയ്‌പൂര്‍: നമ്മെല്ലാവരും രാജാവയല്ല ജനിച്ചത്. എന്നാല്‍ രാജാവിനെ പോലെ വാഴാന്‍ ആഗ്രഹമുണ്ടോ? ഇതിനായി നിങ്ങളുടെ സിരകളിലെ രക്തം നീലയൊന്നുമാകേണ്ട, കുറച്ചു കോടികളുമായി രാജസ്ഥാനിലെത്തിയാല്‍ നിങ്ങള്‍ക്കൊരു കൊട്ടാരത്തിന്റെ അധിപനായി മാറാം അങ്ങനെ രാജാവും.
നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന നൂറ് കണക്കിന് കൊട്ടാരങ്ങളാണ് രാജസ്ഥാനില്‍ വില്‌പനയ്‌ക്കായി ഒരുങ്ങിയിരിക്കുന്നത്.
രജപുത്ര പാരമ്പര്യത്തിന്റെ ഓര്‍മ്മകള്‍ പേറി നില്‌ക്കുന്ന ഈ കൊട്ടാരങ്ങള്‍ വാങ്ങാനെത്തുന്നത് യൂറോപ്പ്, അമേരിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള വന്‍കിട ഇടപാടുകാരാണ്.
രാജാവിനെ പോലെ വാഴാനല്ല അവര്‍ ഈ കൊട്ടാരങ്ങള്‍ സ്വന്തമാക്കുന്നത്. ഇവ മുഴുവന്‍ ഹെറിറ്റേജ് ഹോട്ടലാക്കി മാറ്റുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനായി എത്ര കോടി മുടക്കാനും ഇവര്‍ തയാറാണ്.
ഏക്കറുകള്‍ വ്യാപിച്ചു കിടക്കുന്ന കൊട്ടാരങ്ങളും കോട്ടകളും സംരക്ഷിയ്‌ക്കാനുള്ള ബുദ്ധിമുട്ടാണ് പലപ്പോഴും ഈ രാജകുടുംബങ്ങള്‍ ഇവ ഒഴിവാക്കാന്‍ തീരുമാനിയ്‌ക്കുന്നത്.
സംരക്ഷിച്ചതു കൊണ്ട് പ്രത്യേക ഗുണമൊന്നും ലഭിയ്‌ക്കാതിരിയ്‌ക്കുകയും വിറ്റാല്‍ കൈനിറയെ പണം കിട്ടുമെന്നതിനാലും ഈ കുടുംബങ്ങള്‍ ഇതിന് തയ്യാറാകുന്നു.
എ.ഡി 1464ല്‍ പണി പൂര്‍ത്തിയായ നീമ്രാന കോട്ട 1990ല്‍ പത്തു ലക്ഷം രൂപയ്‌ക്ക് വിലയ്‌ക്ക് വാങ്ങി കൊട്ടാരത്തെ റിസോര്‍ട്ടാക്കി മാറ്റിയതാണ് രാജസ്ഥാനില്‍ പുതിയ വ്യപാരത്തിന് വഴി തുറന്നത്. ഇന്നിപ്പോള്‍ കോടിക്കണക്കിന് രൂപയാണ് ഓരോ കൊട്ടാരത്തിനും ഉടമകള്‍ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications