വിമാനം പറത്തുന്നനിടെ പൈലറ്റുമാര്‍ ഉറങ്ങിപ്പോയി
മുംബൈ: എയര്‍ ഇന്ത്യയുടെ മുംബൈ-ജയ്‌പൂര്‍ വിമാനം പറത്തിയിരുന്ന രണ്ടു പൈലറ്റമാര്‍ കോക്‌പിറ്റില്‍ ഉറങ്ങിപ്പോയി. രണ്ടാഴ്‌ച മുമ്പാണ് വന്‍ ദുരന്തം സൃഷ്ടിച്ചേക്കാവുന്ന സംഭവം ഉണ്ടായത്.
മുംബൈയില്‍ ഇറങ്ങേണ്ട വിമാനം ഗോവയ്‌ക്കുള്ള പാതി വഴി പിന്നിട്ടപ്പോഴാണ് പൈലറ്റുമാര്‍ ഉറക്കമുണര്‍ന്നത്. പിന്നീട് മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിമാനം മുംബൈയിലേക്ക് തിരിച്ചു വിടുകയായിരുന്നു.
ദുബായില്‍ നിന്നും ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.35ന് നൂറ് യാത്രക്കാരുമായി പുറപ്പെട്ട ദുബൈ-ജയ്‌പൂര്‍-മുംബൈ ഐസി 612 വിമാനം ഏഴു മണിയ്‌ക്ക് ജയ്‌പൂരില്‍ എത്തി.
തുടര്‍ന്ന് അവിടെ നിന്നും മുംബൈയിലേക്ക് യാത്ര തിരിച്ച വിമാനം പൈലറ്റുമാര്‍ ഇരുവരും ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് മുംബൈയില്‍ നിര്‍ത്താതെ ഗോവയിലേക്ക് പോകുകയായിരുന്നു.
മുംബൈയില്‍ നിര്‍ത്താതെ വിമാനം ഗോവയിലേക്ക് പോകുകയും പൈലറ്റുമാരില്‍ നിന്ന് യാതൊരു സന്ദേശവും ലഭിയ്‌ക്കാതിരുന്നതും എയര്‍പോര്‍ട്ടധികൃതരില്‍ ആശങ്ക പരത്തിയിരുന്നു.
വിമാനം ആരെങ്കിലും തട്ടിയെടുത്താകാമെന്നാണ് അധികൃതര്‍ ആദ്യം കരുതിയതെന്നും ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.
ജയ്‌പൂരില്‍ നിന്ന് മുംബൈയിലേക്ക് യാത്ര പുറപ്പെട്ട വിമാനം ഓട്ടോ പൈലറ്റ് സംവിധാനത്തിലേക്ക് മാറ്റി പൈലറ്റുമാര്‍ ഉറങ്ങുകയായിരുന്നു. ആശയസംവേദന സംവിധാനങ്ങള്‍ തകരാറിലാകുമ്പോള്‍ ഉപയോഗിക്കുന്ന പ്രത്യേക സംവിധാനം ഉപയോഗിച്ചുള്ള അലാറം കേട്ടാണ് പൈലറ്റുമാര്‍ ഉറക്കമുണര്‍ന്നത്.
അതെ സമയം വിമാനവുമായുള്ള ആശയ സംവേദന സംവിധാനങ്ങളില്‍ വന്ന തകരാറാണിതെന്നും പൈലറ്റുമാര്‍ ഉറങ്ങിപ്പോയിട്ടില്ലെന്നും മുംബൈ എയര്‍പോര്‍ട്ട് ജനറല്‍ മാനേജര്‍ ജന്‍ഘരെ പറഞ്ഞു.












Click it and Unblock the Notifications