പ്രതിസന്ധിക്കു കാരണം പരിസ്ഥിതിപ്രേമികള്‍
നാദാപുരം : സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം പരിസ്ഥിതി പ്രവര്‍ത്തകരാണെന്ന് വീണ്ടും മന്ത്രി എ കെ ബാലന്‍.
പരിസ്ഥിതിയുടെ പേരില്‍ പദ്ധതികളെ എതിര്‍ത്താല്‍ ഇരുട്ടു തന്നെയാകും ഗതിയെന്നും ജല പദ്ധതികളെ ആശ്രയിക്കാനാവില്ലെന്നും മന്ത്രി പറയുന്നു. ആതിരപ്പളളി, പൂയംകുട്ടി പദ്ധതികളുടെ പേരില്‍ ഈയടുത്തകാലത്ത് പരിസ്ഥിതി പ്രവര്‍ത്തകരും മന്ത്രിയുമായി രൂക്ഷമായ വാദപ്രതിവാദം നടന്നിരുന്നു. മൂത്രമൊഴിച്ച് വൈദ്യുതിയുണ്ടാക്കാനാവില്ലെന്നുവരെ ഒരു സമയത്ത് മന്ത്രി പ്രസംഗിച്ചു.
കേരളത്തില്‍ ലോഡ് ഷെഡിംഗ് അരമണിക്കൂറാണെങ്കില്‍ ദില്ലിയില്‍ എട്ടുമണിക്കൂറാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഷാര്‍ജയിലും ലോഡ് ഷെഡിംഗ് ഉണ്ട്.
കേരളത്തിന്റെ വൈദ്യുതി വിഹിതം കേന്ദ്രം വെട്ടിക്കുറച്ചതാണ് ഇപ്പോഴുളള വൈദ്യുതി പ്രതിസന്ധിക്ക് കാരണം. 1041 മെഗാവാട്ട് വൈദ്യുതിയാണ് കിട്ടേണ്ടത്. ഇപ്പോള്‍ കിട്ടുന്നത് 880 മെഗാവാട്ടാണ്.
ആവശ്യമായ വൈദ്യുതിയ്ക്കായി പഞ്ചാബിനെ സമീപിച്ചിട്ടുണ്ട്. താപവൈദ്യുതി വാങ്ങിയാല്‍ നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും എ കെ ബാലന്‍ അറിയിച്ചു.












Click it and Unblock the Notifications