ആള്‍ദൈവങ്ങളുടെ ആലിംഗനം ആത്മീയ തെമ്മാടിത്തമെന്ന് അഴീക്കോട്
തൃശൂര്‍: വന്‍ജനക്കൂട്ടത്തിന് നടുവില്‍ ശിഷ്യരെയും വിശ്വാസികളെയും കെട്ടിപ്പിടിക്കുന്ന ആള്‍ദൈവങ്ങള്‍ ഭാരദീയ ഗുരുസങ്കല്‍പ്പത്തെ നിരാകരിക്കുകയാണെന്ന് ഡോക്ടര്‍ സുകമാര്‍ അഴീക്കോട്.
ആലിംഗനമെന്നത് ഭാരതീയ ഗുരുപാരമ്പര്യ സസ്‌കാരത്തിലില്ലാത്ത ആത്മീയ തെമ്മാടിത്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആത്മീയതയുടെ വര്‍ത്തമാനം എന്ന സെമിനാല്‍ ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സത്യചിന്തകളെ ഉല്‍പാദിപ്പിക്കാനും അത് ജനങ്ങളിലെത്തിക്കാനും കഴിവുള്ളവര്‍ കുറയുമ്പോഴാണ് ആള്‍ദൈവങ്ങല്‍ ഉണ്ടാകുന്നത്. കാമോദ്ദീപകമായ പ്രവര്‍ത്തനങ്ങളെല്ലാം ഇല്ലായ്‌മ ചെയ്‌തുകൊണ്ടുമാത്രമേ ആത്മീയത നിലനിര്‍ത്താനാകൂ.
തെരുവിലേയ്‌ക്ക് വലിച്ചെറിയപ്പെട്ട പീഡിതരും നിരാലംബരുമായ കുഷ്‌ഠരോഗികളെയും യാചകരെയും സ്വന്തം കുഞ്ഞിനെയെന്നപോലെ മാറോടണച്ച മദര്‍തെരേസയുടെ പുണ്യകര്‍മ്മങ്ങളുടെ നദിയില്‍ അമൃതാനന്ദമയിയെപ്പോലുള്ളവര്‍ ആയിരം തവണ പൂര്‍ണ്ണസ്‌നാനം ചെയ്യണം- അദ്ദേഹം പറഞ്ഞു.
ഗുരുനാഥന്റെ മഹത്വം ലോകത്തെ അറിയിക്കേണ്ടത് ശിഷ്യരാണ്. 81 വയസ്സുകഴിഞ്ഞ എനിക്കെതിരെ തെറിക്കത്തുകളെഴുതുകയാണ് അമൃതാനന്ദമയിയുടെ ശിഷ്യര്‍ ചെയ്യുന്നത്. ഇത്തരം അമൃതാനന്ദമയിമാര്‍ പത്തുതവണ ജനിച്ചാലും ജീവിതത്തില്‍ സ്വന്തം അമ്മയുടെ സ്‌നേഹം അറിയാന്‍ കഴിയില്ല.
അമൃതവിദ്യാലയങ്ങളില്‍ ജോലിചെയ്യുന്നവര്‍ കടുത്ത ചൂഷണത്തിനും പീഡനത്തിനും വിധേയരായതിനുള്ള തെളിവുകള്‍ എന്റെ പക്കലുണ്ട്. ഈ അഴിമതിക്കെതിരെ അവരുടെ ശിഷന്യമാര്‍ ഏത് ആള്‍ദൈവത്തിനെതിരെയാണ് പൊരുതുക- അദ്ദേഹം ചോദിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications