പേരൂര്‍ക്കട അച്ചായന്റെ ലീലകള്‍
തിരുവനന്തപുരം : പൂവരണി സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ പേരൂര്‍ക്കട അച്ചായന്‍ എന്ന തൃക്കടവൂര്‍ സതീഷ് കുമാര്‍ സെക്സ് റാക്കറ്റിലെ വമ്പന്‍ കണ്ണി.
തിരുവനന്തപുരത്ത് കഴിഞ്ഞ അഞ്ചുവര്‍ഷമായി അനാശാസ്യ കേന്ദ്രം നടത്തി വന്ന ഇയാള്‍ക്ക് സംസ്ഥാനത്തിനകത്തും പുറത്തുമുളള സെക്സ് റാക്കറ്റുമായി ഉറച്ച ബന്ധമാണുളളതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. പീഡനത്തിനിരയായി എയിഡ്സ് ബാധിച്ച് മരിച്ച പൂവരണി സ്വദേശി രാജിയെന്ന പതിനാലുകാരിയെ പലര്‍ക്കും കൈമാറിയത് പേരൂര്‍ക്കട അച്ചായനാണ്.
ഒട്ടേറെ സെക്സ് റാക്കറ്റുകള്‍ക്കും ഏജന്റുമാര്‍ക്കും ഈ കുട്ടിയെ കൈമാറിയിട്ടുണ്ട്. നേരത്തെ പൊലീസ് പിടിയിലായ ജോമിയും ജ്യോതിഷുമാണ് ഈ കുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചത്. രണ്ടു കുട്ടികളുമായാണ് ഇവര്‍ തിരുവനന്തപുരത്തെത്തിയതെന്നും മറ്റേകുട്ടിയെ കാണാതായെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
മറ്റൊരു പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ അകപ്പെട്ട കുട്ടിയെ നാല്‍പതിനായിരം രൂപ നല്‍കി വിലയ്ക്ക് വാങ്ങുകയായിരുന്നു.
നാലാം പ്രതി ജ്യോതിഷില്‍ നിന്നുളള വിവരങ്ങള്‍ അനുസരിച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇതോടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ വരുംനാളുകളിലുണ്ടാകും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications